സു​ൽ​ഫി​ക്ക​ർ മ​യൂ​രി

'ക​ളി​ക്കാ​ന​റി​യു​ന്ന​വ​ർ​ക്ക്​ ജ​യി​ക്കാ​നു​മ​റി​യാം'

എ​​ല​​ത്തൂ​​ർ മ​​ണ്ഡ​​ല​​ത്തി​​ലെ യു.​​ഡി.​​എ​​ഫ്​ സ്ഥാ​​നാ​​ർ​​ഥി സുൽഫിക്കർ മയൂരിയുമായി മാധ്യമം ലേഖകൻ ഹാഷിം എളമരം നടത്തിയ അഭിമുഖം

കോ​​ഴി​​ക്കോ​​ട്​: അ​​വ​​സാ​​ന നി​​മി​​ഷം​​വ​​രെ നി​​ല​​നി​​ന്ന അ​​നി​​ശ്ചി​​ത​​ത്വം നീ​​ങ്ങി​​യ ആ​​ശ്വാ​​സ​​ത്തി​​ലാ​​ണ്​ എ​​ല​​ത്തൂ​​ർ മ​​ണ്ഡ​​ല​​ത്തി​​ലെ യു.​​ഡി.​​എ​​ഫ്​ സ്ഥാ​​നാ​​ർ​​ഥി എ​​ൻ.​​സി.​​കെ​​യി​​ലെ സു​​ൽ​​ഫി​​ക്ക​​ർ മ​​യൂ​​രി. ത​​നി​​ച്ച്​ മ​​ണ്ഡ​​ല​​ത്തി​​ലെ​​ത്തി യു.​​ഡി.​​എ​​ഫി​​ൽ​​നി​​ന്ന്​ ആ​​രും കൂ​​ട്ടി​​നി​​ല്ലാ​​തെ നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കേ​​ണ്ടി​​വ​​ന്ന ഹ​​ത​​ഭാ​​ഗ്യ​​ൻ. എ​​തി​​ർ സ്ഥാ​​നാ​​ർ​​ഥി മ​​ന്ത്രി എ.​​കെ. ശ​​ശീ​​ന്ദ്ര​​ൻ പ്ര​​ചാ​​ര​​ണ​​ത്തി​​ൽ ഏ​​റെ മു​​ന്നോ​​ട്ട്​ പോ​​യെ​​ങ്കി​​ലും പ്ര​​ശ്​​​ന​​ങ്ങ​​ളെ​​ല്ലാം അ​​വ​​സാ​​നി​​ച്ച സ്ഥി​​തി​​ക്ക്​ അ​​തൊ​​ക്കെ ​അ​​തി​​വേ​​ഗം മ​​റി​​ക​​ട​​ക്കു​​മെ​​ന്ന്​ സു​​ൽ​​ഫി​​ക്ക​​ർ മ​​യൂ​​രി 'മാ​​ധ്യ​​മ​'​​ത്തോ​​ട്​ പ​​റ​​ഞ്ഞു.

? എ​​ല​​ത്തൂ​​രി​​ൽ പി​​ന്തു​​ണ​​ക്കാ​​ൻ ആ​​രു​​മി​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യി​​ൽ നാ​​മ​​നി​​ർ​​ദേ​​ശ​​പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കേ​​ണ്ടി​​വ​​ന്ന താ​​ങ്ക​​ൾ സീ​​റ്റ്​ വി​​വാ​​ദ​​ങ്ങ​​ളി​​ൽ അ​​സം​​തൃ​​പ്​​​ത​​നാ​​ണോ

- അ​​തൊ​​ക്കെ മാ​​ധ്യ​​മ സൃ​​ഷ്​​​ടി​​യാ​​ണ്. കോ​​ൺ​​ഗ്ര​​സി​​ന​​ക​​ത്ത്​ ചി​​ല അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സ​​ങ്ങ​​ളു​​ണ്ടാ​​യ​​പ്പോ​​ൾ ​പ്ര​​ശ്​​​ന​​ങ്ങ​​ൾ സ​​ങ്കീ​​ർ​​ണ​​മാ​​വാ​​തി​​രി​​ക്കാ​​നാ​​ണ്​ നാ​​മ​​നി​​ർ​​ദേ​​ശ​​പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാ​​ൻ പോ​​യ​​പ്പോ​​ൾ നേ​​താ​​ക്ക​​ളെ ആ​​രെ​​യും കൂ​​ടെ കൂ​​ട്ടാ​​തി​​രു​​ന്ന​​ത്. ത​​ന്നോ​​ട്​ വ്യ​​ക്തി​​പ​​ര​​മാ​​യി മ​​ണ്ഡ​​ല​​ത്തി​​ലെ ഒ​​രു കോ​​ൺ​​ഗ്ര​​സു​​കാ​​ര​​നും എ​​തി​​ർ​​പ്പ്​ പ്ര​​ക​​ടി​​പ്പി​​ച്ചി​​ട്ടി​​ല്ല. ഇ​​വി​​ട​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ച​​ർ​​ച്ച​​ക​​ളി​​ലൊ​​ക്കെ ഞാ​​ൻ പ​​​ങ്കെ​​ടു​​ക്കു​​ന്നു​​മു​​ണ്ട്.

? മ​​ണ്ഡ​​ല​​ത്തി​​ലെ പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യി കോ​​ൺ​​ഗ്ര​​സ്​ നേ​​താ​​ക്ക​​ൾ ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്താ​​ത്ത​​താ​​ണോ പ്ര​​ശ്​​​ന​​മാ​​യ​​ത്​

- മു​​മ്പ്​ ജ​​ന​​താ​​ദ​​ൾ ര​​ണ്ടു​​ത​​വ​​ണ പ​​രാ​​ജ​​യ​​പ്പെ​​ട്ട എ​​ല​​ത്തൂ​​ർ സീ​​റ്റ്​ വി​​ട്ടു​​കി​​ട്ട​​ണ​​മെ​​ന്നു​​ണ്ടെ​​ങ്കി​​ൽ നേ​​ര​​ത്തേ​​ത​​ന്നെ കോ​​ൺ​​ഗ്ര​​സ്​ പ്ര​​വ​​ർ​​ത്ത​​ക​​ർ സ​​മ്മ​​ർ​​ദം ശ​​ക്ത​​മാ​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നു. എ​​ൻ.​​സി.​​പി​​യു​​മാ​​യി വേ​​ർ​​പി​​രി​​ഞ്ഞാ​​ണ്​ എ​​ൻ.​​സി.​​കെ യു.​​ഡി.​​എ​​ഫി​​ൽ എ​​ത്തി​​യ​​ത്. ആ​​കെ ല​​ഭി​​ച്ച ര​​ണ്ട്​ സീ​​റ്റി​​ൽ ഒ​​രു സീ​​റ്റ്​ തി​​രി​​ച്ചു​​കൊ​​ടു​​ക്കു​​ക​​യെ​​ന്ന​​ത്​ ഞ​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ച്​ അ​​ഭി​​മാ​​ന​​പ്ര​​ശ്​​​ന​​മാ​​ണ്. ല​​ഭി​​ച്ച സീ​​റ്റ്​ കാ​​ത്തു​​സൂ​​ക്ഷി​​ക്കേ​​ണ്ട ബാ​​ധ്യ​​ത ഞ​​ങ്ങ​​ൾ​​ക്കു​​ണ്ട്. കോ​​ൺ​​ഗ്ര​​സി​​ന്​ ന​​ല്ല വേ​​രോ​​ട്ട​​മു​​ള്ള മ​​ണ്ഡ​​ല​​മാ​​ണ്​ എ​​ല​​ത്തൂ​​ർ. പ്ര​​ശ്​​​ന​​ങ്ങ​​ളെ​​ല്ലാം അ​​വ​​സാ​​നി​​ച്ച​​ല്ലോ. ഇ​​നി കോ​​ൺ​​ഗ്ര​​സ്​ പ്ര​​വ​​ർ​​ത്ത​​ക​​ർ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ സ​​ജീ​​വ​​മാ​​കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ സം​​ശ​​യ​​മി​​ല്ല.

? ഘ​​ട​​ക​​ക​​ക്ഷി​​ക​​ളെ അം​​ഗീ​​ക​​രി​​ക്കു​​ക​​യെ​​ന്ന മാ​​ന്യ​​ത കൈ​​വി​​ട്ടു​​പോ​​യെ​​ന്നാ​​ണോ

- ചെ​​​​ങ്കൊ​​ടി വി​​ട്ടു​​വ​​ന്ന ആ​​ർ.​​എ​​സ്.​​പി​​യെ​​യും ഗൗ​​രി​​യ​​മ്മ​​യു​​ടെ ജെ.​​എ​​സ്.​​എ​​സി​​നെ​​യും സി.​​എം.​​പി​​യെ​​യു​​മെ​​ല്ലാം മാ​​ന്യ​​മാ​​യി ഉ​​ൾ​​ക്കൊ​​ണ്ട ച​​രി​​ത്ര​​മാ​​ണ്​ യു.​​ഡി.​​എ​​ഫി​​നു​​ള്ള​​ത്. അ​​തു​​പോ​​ലെ​​ത ​ത​​ന്നെ​​യാ​​ണ്​ എ​​ൻ.​​സി.​​കെ​​യോ​​ടും യു.​​ഡി.​​എ​​ഫ്​ നേ​​തൃ​​ത്വ​​ത്തി​‍െ​ൻ​റ സ​​മീ​​പ​​നം. അ​​തേ​​സ​​മ​​യം, യു.​​ഡി.​​എ​​ഫ്​ വി​​ട്ട്​ എ​​ൽ.​​ഡി.​​എ​​ഫി​​ൽ ചെ​​ന്ന ഡി.​​ഐ.​​സി​​യോ​​ട്​ സി.​​പി.​​എം എ​​ന്തു നി​​ല​​പാ​​ടാ​​ണ്​ സ്വീ​​ക​​രി​​ച്ച​​തെ​​ന്ന്​ ന​​മ്മ​​ൾ ക​​ണ്ട​​താ​​ണ്.

? വി​​വാ​​ദ​​ങ്ങ​​ൾ​​ക്കി​​ടെ എ.​​കെ. ശ​​ശീ​​ന്ദ്ര​​ൻ പ്ര​​ചാ​​ര​​ണ​​ത്തി​​ൽ ഏ​​റെ മു​​ന്നോ​​ട്ടു​​പോ​​യി. എ​​ങ്ങ​​നെ മ​​റി​​ക​​ട​​ക്കാ​​നാ​​ണ്​ പ്ലാ​​ൻ

- ക​​ളി അ​​റി​​യു​​ന്ന​​വ​​ർ 20 പ​​ന്തി​​ൽ​​നി​​ന്ന്​ സെ​​ഞ്ച്വ​​റി അ​​ടി​​ക്കും. ക​​ളി അ​​റി​​യാ​​ത്ത​​വ​​ർ​​ക്ക്​ 200 പ​​ന്തി​​ൽ​​നി​​ന്ന്​ 20 റ​​ൺ​​സെ​​ടു​​ക്കാ​​നേ സാ​​ധി​​ക്കൂ. വി​​വാ​​ദ​​ങ്ങ​​ൾ യു.​​ഡി.​​എ​​ഫി​​ന്​ കാ​​ര്യ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ എ​​ളു​​പ്പ​​മാ​​ക്കു​​ക​​യാ​​ണ്​ ചെ​​യ്​​​ത​​ത്. എ​‍െ​ൻ​റ പേ​​ര​​റി​​യാ​​ത്ത ഒ​​രു​​കു​​ട്ടി പോ​​ലും മ​​ണ്ഡ​​ല​​ത്തി​​ൽ ഇ​​ല്ലെ​​ന്ന സ്ഥി​​തി​​യു​​ണ്ടാ​​യി. ഇ​​തു തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ഫ​​ല​​ത്തി​​ലും പ്ര​​തി​​ഫ​​ലി​​ക്കും.

Tags:    
News Summary - ‘People who know how to play can win’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.