ചടയമംഗലം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹത്തിന് മാർഗതടസം സൃഷ്ടിച്ച കേൾവിയും സംസാരശേഷിയും ഇല്ലാത്ത അഞ്ച് ഭിന്നശേഷിക്കാരെ കസ്റ്റഡിയിലെടുത്തു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ഹിയറിങ് സ്ഥാപനത്തിലെ വിദ്യാർഥികളായ ഇതര സംസ്ഥാനക്കാരെയാണ് കസ്റ്റഡിയിലെടുത്തത്.
വിനോദയാത്രക്കായി കോട്ടയത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുമ്പോൾ എം.സി റോഡിൽ മുരുക്കുമണിലാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഹോൺ മുഴക്കിയിട്ടും സൈഡ് കൊടുക്കാത്തതിനെ തുടർന്നാണ് ചടയമംഗലം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിൽ എടുത്തപ്പോഴാണ് യാത്രക്കാർ ഭിന്നശേഷിക്കാരാണെന്ന് അറിഞ്ഞത്. മഴയെ തുടർന്ന് ഒന്നും കാണാൻ സാധിച്ചില്ലെന്നാണ് വിദ്യാർഥികൾ വിശദീകരിച്ചത്. തുടർന്ന് അധ്യാപകരെ വിളിച്ചു വരുത്തി വിദ്യാർഥികളെ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.