തിരുവനന്തപുരം: പ്രളയാനന്തര പുനർനിർമാണത്തിെൻറ ഭാഗമായി പീപ്ൾസ് ഫൗണ്ടേഷൻ 500 വീട് നിർമിച്ച് നൽകും. 1000 വീടുകൾ അറ്റകുറ്റപ്പണി നടത്തും. രേഖകളില്ലാത്ത നിരവധിപേരുടെ വീട് തകർന്നിട്ടുണ്ട്. അവർക്ക് ഭൂമിയും വീടും ലഭ്യമാക്കും. സർക്കാറിെൻറ കൂടി സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ പീപ്ൾസ് ഫൗണ്ടേഷൻ രക്ഷാധികാരി എം.െഎ. അബ്ദുൽ അസീസ്, ചെയർമാൻ പി. മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രി ഇ.പി. ജയരാജെൻറ ഒാഫിസിലെത്തി അറിയിച്ചു.
500 പേർക്ക് തൊഴിൽ നൽകുമെന്ന് ഭാരവാഹികൾ പിന്നീട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആശുപത്രികളുമായി സഹകരിച്ച് 4000 പേർക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്യും. സ്കോളർഷിപ്, സ്കൂൾ കിറ്റ്, ലാപ്ടോപ് തുടങ്ങിയവയും വിതരണം ചെയ്യും. വ്യക്തിഗത മാലിന്യസംസ്കരണ യൂനിറ്റ്, മെഡിക്കൽക്യാമ്പ്, ശുദ്ധജല വിതരണം, പൊതുലൈബ്രറി പുനർനിർമാണം എന്നിവയും നടപ്പാക്കും.
സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതിൽ പ്രയാസം നേരിടുന്നവർക്കാണ് മുൻഗണന. ജനകീയ ഫണ്ട് സമാഹരിക്കും. പിന്നാക്കവിഭാഗങ്ങളുടെയും പ്രദേശങ്ങളുെടയും ഉന്നമനം ലക്ഷ്യമാക്കി 2012ൽ നിലവിൽ വന്ന പീപ്ൾസ് ഫൗണ്ടേഷൻ പ്രളയദുരിതാശ്വാസത്തിൽ സജീവമായിരുന്നു.
െഎഡിയൽ റിലീഫ് വിങ്ങുമായി സഹകരിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ ആറായിരത്തിലേറെ പേരെ സുരക്ഷിതരാക്കാൻ സാധിച്ചു. 46,000ത്തിലധികം കുടുംബങ്ങൾക്ക് ഭക്ഷണം, ഇരുപതിനായിരത്തിലധികം കുടുംബങ്ങൾക്ക് വസ്ത്രം, 45000 ത്തിലധികം പേർക്ക് ശുദ്ധജലം എന്നിവ ലഭ്യമാക്കി. ഏഴായിരത്തിലധികം വീടും 500 ലധികം കിണറും ശുചീകരിച്ചു. പതിനായിരത്തിലേറെ കുടുംബങ്ങൾക്ക് അടുക്കളക്കിറ്റ് നൽകി. 37,000 ലധികം സന്നദ്ധപ്രവർത്തകരാണ് ഇൗ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.
പീപ്ൾസ് ഫൗണ്ടേഷൻ ട്രസ്റ്റി എം.കെ. മുഹമ്മദലി, സെക്രട്ടറി പി.സി. ബഷീർ, എച്ച്. ഷഹീർ മൗലവി, എം. മെഹബൂബ്, ടി. ശാക്കിർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.