കാസർകോട്: കിച്ചുവിെൻറ നിണംവീണ മണ്ണിനരികെ നിറമുള്ള വീട് ഉയർന്നുവെങ്കിലും അവെൻറ ശ്വാസം നിറഞ്ഞ ആ കുടിലിൽ ലഭിച്ച ഉറക്കം കൃഷ്ണന് ഇനിയും ലഭിച്ചിട്ടില്ല. ബാലാമണിയുടെ മുഖം തെളിഞ്ഞിട്ടുമില്ല. പെരിയ ഇരട്ടക്കൊലയിൽപെട്ട ചങ്ങാതിമാരിൽ ഒരാളായ കൃപേഷിെൻറ കുടുംബത്തിനുവേണ്ടി പണിതുനൽകിയ മനോഹരമായ 'കിച്ചൂസ്' നിലയത്തിൽ ഉറക്കംവരണമെങ്കിൽ നീതിയുടെ താരാട്ട് ലഭിക്കണം.
ഓരോ തവണയും നീതി അരികിലെത്തുേമ്പാൾ ആട്ടിപ്പായിക്കപ്പെടുകയാണ്. ഏറ്റവും ഒടുവിൽ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതിയും അനുമതി നൽകിയപ്പോൾ ഫയലുകൾ മുറുകെ പിടിച്ചിരിക്കുന്ന പൊലീസിനെതിരെ കോടതിയലക്ഷ്യ ഹരജി നൽകിയിരിക്കുകയാണ് ഇരുവരുടെയും കുടുംബം. ഒരു കേസിൽ ഇത്രയും പരീക്ഷണം നേരിടുന്ന കുടുംബം തങ്ങളുടേതു മാത്രമായിരിക്കുമെന്ന് കൊല്ലപ്പെട്ട കൃപേഷിെൻറ പിതാവ് കൃഷ്ണൻ പറയുന്നു. പാർട്ടിയും നാടും കൂടെയുണ്ടായിരുന്നു.
ലോക നേതാക്കൾ വരെ കുടിലുകളിൽ എത്തി. സാമ്പത്തിക സഹായവും നൽകി. എന്നാൽ, പ്രതികൾ മാത്രം ശിക്ഷിക്കപ്പെടുന്നില്ല. നാളെ പരിഗണിക്കാൻ പോകുന്ന കോടതിയലക്ഷ്യ ഹരജിയിലാണ് പ്രതീക്ഷ. രാഹുൽ ഗാന്ധി വന്ന് അന്തംവിട്ട് നിന്നുപോയ, കൃപേഷിെൻറ ഓലക്കുടിൽ കണ്ട് ഹൈബി ഈഡൻ എം.എൽ.എ 20 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീടാണത്. ആ വീട് നിറയെ കൃപേഷിെൻറയും ശരത് ലാലിെൻറയും ചിത്രങ്ങളാണ്. കെടാവിളക്കിൽ തെളിയുന്ന ഇരുവരുടെയും ചിത്രങ്ങൾക്ക് നടുവിലാണ് ഇപ്പോൾ കൃഷ്ണനും ബാലാമണിയും കൃഷ്ണപ്രിയയും ദിവസങ്ങൾ നീക്കുന്നത്.
ഇരട്ടക്കൊല അന്വേഷണം സി.ബി.ഐക്കുവിട്ട ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയപ്പോൾ, അതിനെതിരെ കോടതിയിൽ മൊഴി നൽകാനായിരുന്നു കൃപേഷിെൻറ മാതാപിതാക്കളും ശരത്ലാലിെൻറ പിതാവ് സത്യനാരായണനും അമ്മ ലതയും പുറത്തിറങ്ങിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം പ്രതികൾക്ക് അനുകൂലമാണെന്നാരോപിച്ച് നൽകിയ ഹരജിയിലാണ് സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ് സമ്പാദിച്ചത്. ഡിവിഷൻ ബെഞ്ചും സുപ്രീം കോടതിയും അത് ശരിെവച്ചിട്ടും ഫയലുകൾ പൊലീസ് നൽകുന്നില്ല. അതിൽ തീരുമാനം നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
2019 ഫെബ്രുവരി 17നാണ് പെരിയ ഇരട്ടക്കൊല നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.