കൊച്ചി: കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവത്തകർ കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ടെങ്കിലും ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ച് കൈമാറിയില്ലെന്ന് ആരോപിക്കുന്ന കോടതിയലക്ഷ്യ ഹരജി പിൻവലിച്ചു. തുടരന്വേഷണത്തിന് ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ കോടതിയലക്ഷ്യ കേസിലെ നടപടികൾ സിംഗിൾബെഞ്ചിനു പരിഗണിക്കാൻ കഴിയാത്തതിനാലാണ് മാതാപിതാക്കൾ നൽകിയ ഹരജി പിൻവലിച്ചത്.
സി.ബി.ഐ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് സുധീന്ദ്രകുമാറിെൻറ മുമ്പാകെ ഹരജി എത്തിയെങ്കിലും സിംഗിൾബെഞ്ചിന് കേസുമായി മുന്നോട്ടു പോകാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് സി.ബി.ഐ അന്വേഷണ ഉത്തരവുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.