കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ അന്വേഷണം സി.ബി.ഐക്ക് വിട്ടെങ്കിലും രേഖകൾ ക്രൈംബ്രാഞ്ച് കൈമാറിയില്ലെന്നാരോപിച്ച് കോടതിയലക്ഷ്യ ഹരജി. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾബെഞ്ച് മുമ്പാകെ നേരത്തേ ഈ ഹരജി എത്തിയെങ്കിലും സർക്കാറിെൻറ അപ്പീലിൽ ഡിവിഷൻബെഞ്ച് വിധി വന്ന സാഹചര്യത്തിൽ കോടതിയലക്ഷ്യ ഹരജിയും ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് െകാല്ലപ്പെട്ട കൃപേഷിെൻറയും ശരത് ലാലിെൻറയും മാതാപിതാക്കൾ പുതിയ കോടതിയലക്ഷ്യ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.