കെ.സുധാകരനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി

കൊച്ചി: കെ.സുധാകരൻ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിന്‍റെ അനുമതി. ഷുഹൈബ് വധക്കേസിൽ സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി. ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദ്ദന ഷേണായിയുടെ ഹരജിയിലാണ് ഉത്തരവ്.

2019 ആഗസ്തിലാണ് ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കെ.സുധാകരൻ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. ഹൈകോടതി വിധി മ്ലേച്ഛമാണെന്നും ജഡ്ജിയുടെ മനോനില തകരാറിലാണെന്നും കണ്ണൂരിലെ പൊതുയോഗത്തിൽ വെച്ച് നടത്തിയ പരാമർശമാണ് വിവാദമായത്.

ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരെ തുടർ നടപടി സ്വീകരിക്കാൻ അനുമതി തേടി അഡ്വ.ജനാർദ്ദന ഷേണായി എ.ജിയെ സമീപിച്ചത്.

Tags:    
News Summary - Permission to take court action against K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.