റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി

തിരുവനന്തപുരം: റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങള്‍ നടത്തുന്നത്​ ചൂണ്ടിക്കാട്ടിയാണ് സ്​റ്റേറ്റ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി സെക്രട്ടറി കൂടിയായ മോട്ടോർ വാഹനവകുപ്പ്​ ജോയന്‍റ്​ ട്രാൻസ്​പോർട്ട്​ കമീഷണർ കെ. മനോജ്​ കുമാർ​ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത്.

പത്തനംതിട്ട എൻഫോഴ്​സ്​മെന്‍റ്​ വിഭാഗം ആർ.ടി.ഒയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി. 2023 ലെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റൂള്‍സ് പ്രകാരമാണ് നടപടി. കോഴിക്കോട് സ്വദേശിയായ കെ. കിഷോറിന്റെ പേരിലാണ് ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നല്‍കിയിരിക്കുകയായിരുന്നു.

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​മാ​യി ഏ​റ്റു​മു​ട്ട​ല്‍ പ്ര​ഖ്യാ​പി​ച്ച് നിരന്തരം വിവാദത്തിലായ പ​ത്ത​നം​തി​ട്ട- കോ​യ​മ്പ​ത്തൂ​ർ റൂട്ടിലോടുന്ന റോ​ബി​ൻ ബ​സിന് നിരവധി തവണയാണ് പിഴയീടാക്കിയത്. സാ​ധു​ത​യു​ള്ള സ്റ്റേ​ജ് കാ​ര്യേ​ജ് പെ​ര്‍മി​റ്റി​ല്ലാ​തെ യാ​ത്ര​ക്കാ​രി​ല്‍നി​ന്ന് പ്ര​ത്യേ​കം ചാ​ർ​ജ്​ ഈ​ടാ​ക്കി സ്റ്റേ​ജ് കാ​ര്യേ​ജാ​യി ഓ​ടി​യെന്ന് ചൂണ്ടിക്കാണിച്ചാണ് മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തത്.

ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിലാണ് കോൺട്രാക്ട്​ കാരിയേജ്​ ബസായ റോബിൻ സ്റ്റേജ് കാരിയേജായി സർവിസ് നടത്തിയത്. ബസിനുമുന്നിൽ ബോർഡും യാത്രക്കാരിൽനിന്ന്​ ടിക്കറ്റ് ചാർജും ഈടാക്കിയാണ് റോബിൻ ബസ് പത്തനംതിട്ട-കോയമ്പത്തൂർ സർവിസ് നടത്തിയത്. 

പെർമിറ്റ് ലംഘനത്തിന്റെ പേരിൽ തമിഴ്നാട് മോട്ടാർ വാഹനവകുപ്പും 10,000 രൂപ പിഴ ഈടാക്കിയിരുന്നു. നിരന്തരമായി ലംഘനത്തെ തുടർന്നാണ് ബസ് പിടിച്ചെടുത്ത് പത്തനംതിട്ട എ.ആർ കാമ്പിലേക്ക് മാറ്റിയത്. ഇതിനിടെ ബസ് നടത്തിപ്പ് ചുമതലയുള്ള ഗിരീഷിനെ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്തിരുന്നു. 2012ൽ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത വണ്ടിച്ചെക്ക്​ കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്​. തുടർന്ന്​ കോടതി ഗിരീഷിന് ജാമ്യം അനുവദിച്ചു.

Tags:    
News Summary - Persistent Violation: Robin Bus' Permit Revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.