കേരള സെനറ്റ് അംഗങ്ങളുടെ ഹരജി ഇന്ന് പരിഗണനക്ക്

കൊച്ചി: അന്യായമായ വിജ്ഞാപനത്തിലൂടെ പുറത്താക്കിയ ഗവർണറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാലയിലെ സെനറ്റ് അംഗത്വം പിൻവലിക്കപ്പെട്ട 15 അംഗങ്ങൾ നൽകിയ ഹരജി ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.

സെനറ്റ് എക്സ് ഒഫിഷ്യോ അംഗങ്ങൾ എന്ന നിലയിലുള്ള പദവിയിൽനിന്ന് നിയമപരമായ അധികാരമില്ലാതെയാണ് ഗവർണർ പിൻവലിച്ചതെന്നാരോപിച്ച് നൽകിയ ഹരജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരിഗണനയിലുള്ളത്. ഹരജിയെ തുടർന്ന് ഇവർക്ക് പകരക്കാരെ നിയമിക്കുന്നത് ഹൈകോടതി വിലക്കിയിരുന്നു.

2022 ഒക്ടോബർ 11ന് സെനറ്റ് പ്രതിനിധിയെ തീരുമാനിക്കാൻ യോഗം ചേരാൻ ഗവർണർ നിർദേശം നൽകിയെങ്കിലും ഒഴിവാക്കാനാവാത്ത പരിപാടികളുള്ളതിനാൽ കൂടതൽ സെനറ്റ് അംഗങ്ങൾ മുൻകൂട്ടി നൽകിയ അവധി അപേക്ഷയുടെ അടിസ്ഥാനത്തിൽ എത്താനായില്ലെന്നും തുടർന്നാണ് വിജ്ഞാപനത്തിലൂടെ 15 അംഗങ്ങളുടെ സെനറ്റ് അംഗത്വം പിൻവലിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും ഹരജിയിൽ പറയുന്നു. 

Tags:    
News Summary - Petition of Kerala Senate members for consideration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.