തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ പാർട്ട് ടൈം അധ്യാപകർ/ ഫുൾടൈം ആനുകൂല്യത്തോടെയുള്ള പാർട്ട് ടൈം അധ്യാപകർക്ക് പ്രോവിഡൻറ് ഫണ്ട് (കെ.എ.എസ്.ഇ.പി.എഫ്) അംഗത്വത്തിന് അനുമതി നൽകി സർക്കാർ ഉത്തരവ്.
നേരത്തേ അംഗത്വം ലഭിച്ചവർക്ക് ദോഷകരമായി ബാധിക്കില്ലെന്ന വ്യവസ്ഥയോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. പുതിയ ഉത്തരവിനനുസൃതമായി കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ ഭേദഗതിക്കുള്ള നിർദേശം സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
സർക്കാർ സ്കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് പി.എഫ് അക്കൗണ്ട് തുടങ്ങാൻ അനുമതി നൽകി നേരത്തേ ഉത്തരവിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.