പി.ജി. മെഡിക്കൽ പ്രവേശനം: സർട്ടിഫിക്കറ്റുകൾ കരുതണം

തിരുവനന്തപുരം:2024 ലെ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിലെ  വിദ്യാർഥികൾ സംവരണ ആനുകൂല്യം ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ മുൻകൂട്ടി വാങ്ങി സൂക്ഷിക്കണം. കൃത്യമായ സമയത്ത് ഓൺലൈൻ അപേക്ഷയോടൊപ്പം ഇവ അപ്‌ലോഡ്‌ ചെയ്യണം.

പട്ടികജാതി - വർഗ വിഭാഗങ്ങൾ തഹസീൽദാർ നൽകുന്ന സർട്ടിഫിക്കറ്റ്, എസ്.ഇ.ബി.സി / ഒ.ഇ.സി വിഭാഗക്കാർ കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന വിദ്യാഭ്യസ / ഫീസ് ആനുകൂല്യങ്ങൾക്ക് വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ നേറ്റിവിറ്റി തെളിയിക്കുന്നതിനായി വില്ലേജ് ഓഫീസർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (ഇതിൽ ജനന സ്ഥലം രേഖപ്പെടുത്തിയിരിക്കണം), മൈനോറിറ്റി ക്വാട്ടാ സീറ്റിലേക്ക് പരിഗണിക്കുന്നതിനായി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ജാതി / സമുദായം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന ജാതി / സമുദായ സർട്ടിഫിക്കറ്റ് തുടങ്ങിയവ കരുതണം.

വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഹെൽപ് ലൈൻ നമ്പർ: 0471 2525300.

News Summary - PG Medical Admission: Certificates must be carried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.