കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാട്ടവും പ്രതിഷേധവും ശക്തിപ്പെടുത്തുേമ്പാൾ വർഗീയ-തീവ്രവാദ ശക്തിക ൾക്ക് ഒരിടവും നൽകരുതെന്നും അത്തരക്കാർക്ക് ഒരവസരവും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂനിയൻ ദേശീയസമ്മേളന സമാപനത്തിെൻറ ഭാഗമായി കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ച കർഷകറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൗ ജാഗ്രത എല്ലാ മതനിരപേക്ഷ ശക്തികളും പുലർത്തണം.
യു.ഡി.എഫ് യോജിച്ചാലും ഇല്ലെങ്കിലും കേരളത്തിെൻറ മനസ്സ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്നാണ്. കേരള നിയമസഭയിൽ ഇൗ പൊതുമനസ്സാണ് കണ്ടത്. ഇൗ മാതൃക പിന്തുടരണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് നിയമത്തിനെതിരെ രംഗത്തുവന്ന മുഖ്യമന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസർക്കാർ പറയുന്നതനുസരിച്ച് അതിന് അടിയിൽ ഒപ്പുവെച്ചുകൊടുക്കേണ്ട ഒരു സംവിധാനമല്ല നിയമസഭ. സ്വതന്ത്രമായി ചിന്തിച്ച് അഭിപ്രായം പറയാനുള്ള അവകാശം നിയമസഭക്കുണ്ട്. അത് ഭരണഘടനാപരമായി ലഭിച്ചതാണ്. ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് ഭരണഘടനാപരമായ അവകാശം ഉന്നയിക്കുന്നതിനെതിരെ സംസാരിക്കാം. അത്തരം പ്രതികരണത്തെ ആ നിലക്കേ കാണേണ്ടതുള്ളൂവെന്നും ഗവർണറുടെ േപരെടുത്തുപറയാതെ മുഖ്യമന്ത്രി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.