തിരുവനന്തപുരം: തലശ്ശേരി-മാഹി ബൈപാസ് നിർമാണം കേന്ദ്ര സര്‍ക്കാറിെൻറ ദേശീയപാത അേതാറിറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പദ്ധതിയാണെന്നും ഇക്കാര്യത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിൽ സഹായം നൽകിയെന്നതല്ലാതെ സംസ്ഥാന സർക്കാറിന് മറ്റൊരു പങ്കുമില്ലെന്നും മുഖ്യമന്ത്രി.
പദ്ധതി യാഥാർഥ്യമാക്കുന്നതിന് കേന്ദ്രത്തിൽ ഇടപെടൽ നടത്തിയിരുന്നു. സ്ഥലമേറ്റെടുക്കുന്ന ചെലവിനത്തിൽ ഒരു വിഹിതം സംസ്ഥാനം വഹിച്ചു. ഭൂമിയേറ്റെടുത്ത് നൽകൽ കലക്ടർമാർ വഴി നിർവഹിച്ചു. എൻ.എച്ച് വികസനമെന്ന നിലയിൽ കേരളത്തിലെ അഭിമാന പദ്ധതിയാണെങ്കിലും നിർമാണ പ്രവർത്തിയിൽ സംസ്ഥാനത്തെ എൻജിനീയർമാർക്കോ സംസ്ഥാന സർക്കാറിനോ പങ്കാളിത്തമില്ല.
യു.ഡി.എഫ് കാലത്ത് ദേശീയപാത വികസനത്തിന് ഒരുനടപടിയും സ്വീകരിച്ചില്ല. ഇടത് സർക്കാർ ഇതിനാവശ്യമായ നടപടി സ്വീകരിച്ചു. ഭൂമിയേറ്റെടുക്കലിൽ കുടുങ്ങിക്കിടന്ന പദ്ധതിയാണ് എൽ.ഡി.എഫ് പ്രാവര്‍ത്തികമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബൈപാസ് നിർമാണ വിഷയത്തിൽ ഭരണപരമായ നടപടികൾ അറിയാത്തയാളല്ല പ്രതിപക്ഷ നേതാവ്.
എന്തോ വിഭ്രാന്തി ബാധിച്ച പോലെയാണ് അദ്ദേഹം പറയുന്നത്. സംസ്ഥാന സർക്കാറിന് ഒരു പങ്കുമില്ലെങ്കിലും സംസ്ഥാനത്തിെൻറ പിടലിയിൽ വെക്കാനാണ് അദ്ദേഹം നോക്കുന്നത്. സ്വന്തംശീലം വെച്ച് മറ്റുള്ളവരെ അളക്കരുത്. കേന്ദ്ര സര്‍ക്കാറിനെയോ ബി.ജെ.പിയെയോ പറയേണ്ടി വരുമ്പോള്‍ ചെന്നിത്തല മൃദുസമീപനം സ്വീകരിക്കുകയാണ്.
ബി.ജെ.പിയോട് മൃദുസമീപനം സ്വീകരിക്കുന്നത് ആര് എന്ന കാര്യത്തിലാണ് കോൺഗ്രസിലെ ഇപ്പോഴത്തെ ചർച്ച. രമേശ് ചെന്നിത്തലയുടെ പക്ഷം ഏതെന്ന് വെളിപ്പെടുത്തുന്നതാണ് അദ്ദേഹത്തിെൻറ ഇത്തരം പരാമർശങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: തലശ്ശേരി-മാഹി ബൈപാസിൽ ധർമടം നദിക്ക് കുറുകെ പണിതുകൊണ്ടിരിക്കുന്ന പാലത്തിലെ കോൺക്രീറ്റ് ചെയ്ത് നിർത്തിയിരുന്ന നാല് ഗർഡറുകളിൽ ഒന്നിന് വെള്ളത്തിെൻറ അടിത്തട്ടിൽനിന്ന് നൽകിയിരുന്ന സപ്പോർട്ട് (ഉൗന്നുകൾ) തെന്നിമാറി സമാന്തരമായി നിർമിച്ചിരുന്ന മറ്റ് ഗർഡറുകൾക്ക് മീതെ വീഴുകയായിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ട്.
സംഭവം അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ എൻ.എച്ച്.എ.ഐയുടെ കേരള മേധാവി ബി.ആർ. മീണയോട് മന്ത്രി ജി. സുധാകരൻ ആവശ്യപ്പെട്ടിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
നിർമാണ സ്ഥലത്തെ എൻ.എച്ച്.എ.ഐ യുടെ ടീം ലീഡർ പ്രകാശ് ജി ഗവാൻകർ കോഴിക്കോടുള്ള എൻ.എച്ച്.എ.ഐ യുടെ േപ്രാജക്ട് ഡയറക്ടർക്ക് അയച്ച കത്തിലും എൻ.എച്ച്.എ.ഐയുടെ കേരള മേധാവിയുടെ കണ്ടെത്തലുകൾ തന്നെയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇൗ രീതിയിൽ നിർമാണം നടക്കുന്ന ഈ ഗർഡറുകളുടെ വീഴ്ച സംബന്ധിച്ച് കൂടുതൽ പരിശോധനകളും അന്വേഷണവും നടത്താൻ കേന്ദ്രസർക്കാർ സ്ഥാപനമായ കോഴിക്കോട് എൻ.ഐ.ടിയെ ചുമതലപ്പെടുത്തിയതായി എൻ.എച്ച്.എ.ഐ സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
ഇൗ നിർമാണവുമായി സംസ്ഥാന സർക്കാറിന് ബന്ധമില്ല. പേക്ഷ, ഗർഡറുകളുടെ വീഴ്ചയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിൽ കെട്ടിെവക്കാനുള്ള ചിലരുടെ ശ്രമങ്ങൾ ദുരുദ്ദേശ്യപരമാണെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.