തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിക്കെതിരെ ഉയർന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഏജൻസി അന്വേഷിക്കുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യത്തോടാണ് മുഖ്യമന്ത്രി ക്ഷോഭത്തോടെ പ്രതികരിച്ചത്.
നിങ്ങളുടെയൊക്കെ മാനസികാവസ്ഥയ്ക്കുള്ള തകരാറാണിത്. അന്വേഷണം നടത്തുന്നില്ല എന്നതായിരുന്നു അദ്യത്തെ ആരോപണം. ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ എന്തോ ഭയപ്പെട്ടുകൊണ്ടാണ് അന്വേഷണം നടത്തുന്നത് എന്നായി ആരോപണം. ഇവിടെ യഥാര്‍ഥത്തില്‍ ഉണ്ടായ പ്രശ്നത്തില്‍ അന്വേഷണം നടത്തുന്നു.
മുഖ്യമന്ത്രിയെയും തദ്ദേശവകുപ്പ് മന്ത്രിയെയുമൊക്കെ ഇതിന്‍റെ ഭാഗമായി ആരൊക്കെയോ ചോദ്യംചെയ്യാന്‍ പോകുന്നു എന്ന ധാരണ മനസ്സില്‍ വെച്ചാല്‍ മതി. വിജിലന്‍സ് ഒരു സ്വതന്ത്രമായ ഏജന്‍സിയാണ്. വിജിലന്‍സിനെതിരെ അത്തരത്തില്‍ എന്തെങ്കിലും അനുഭവം മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്‍റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്‍റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയെപ്പറ്റിയുള്ള ആക്ഷേപങ്ങളെപ്പറ്റിയാണ് വിജിലൻസ് അന്വേഷിക്കുക. ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ ഇടപാടിനെപ്പറ്റിയുള്ള വിവരങ്ങൾ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ മൊഴിയിലൂടെയാണ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.