യുവതികൾ കയറിയത്​ വസ്​തുത; പൊലീസ്​ സംരക്ഷണം നൽകി -പിണറായി

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയെന്നത്​ വസ്​തുത​യാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. യുവതികൾ ആവശ്യപ്പെട്ട പ്രകാരം പൊലീസ്​ സംരക്ഷണം നൽകിയിട്ടുണ്ടാകാമെന്നും പിണറായി വ്യക്​തമാക്കി.

യുവതികൾ മുമ്പ്​ ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ചിരുന്നു. പ്രതിഷേധം മൂലമാണ്​ പലരും മടങ്ങിയത്​. ഇന്ന്​ പ്രതിഷേധം ഉണ്ടായിട്ടുണ്ടാവില്ലെന്നും​ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയിൽ എത്തുന്ന യുവതികൾക്ക്​ സംരക്ഷണം നൽകുമെന്നാണ്​ സർക്കാർ നിലപാട്​. പൊലീസ്​ അത്​ ചെയ്​തിട്ടുണ്ടാകാമെന്നും പിണറായി വിജയൻ പറഞ്ഞു.

ശബരിമലയിൽ ഇരുമുടിക്കെട്ടുമായി ദർശനം നടത്തിയെന്ന അവകാശവാദവുമായി കനകദുർഗയും ബിന്ദുവും രംഗത്തെത്തിയിരുന്നു. ഇന്നു പുലർച്ചെ സന്നിധാനത്തിലെത്തി ദർശനം നടത്തിയെന്നാണ്​ കോഴിക്കോട് ഇടക്കുളം വീട്ടിൽ ബിന്ദു (40), പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി കനകദുർഗ (40) എന്നിവർ അവകാശപ്പെട്ട്​ രംഗത്തെത്തിയത്​​.

Tags:    
News Summary - Pinarayi vijayan on sabarimala women entry-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.