തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെൻറ വിവാദ ഹെലികോപ്ടർ യാത്രക്ക് െചലവായ എട്ട് ലക്ഷം രൂപ സി.പി.എം വഹിക്കില്ല. പൊതുഭരണവകുപ്പിെൻറ ഫണ്ടിൽനിന്ന് തുക അനുവദിച്ചാൽ മതിയെന്ന് വ്യാഴാഴ്ച ചേർന്ന സി.പി.എം സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചു. ഹെലികോപ്ടര്‍ യാത്രയില്‍ അപാകതയില്ലെന്ന നിലപാടിലാണ് സി.പി.എം. തൃശൂരിലെ പാർട്ടി സമ്മേളനവേദിയിൽനിന്ന് ഒാഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചക്കാണ് മുഖ്യമന്ത്രി ഹെലികോപ്ടർ യാത്ര നടത്തിയത്.
യാത്രയുടെ തുക പൊതുഫണ്ടിൽനിന്ന് നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. തുക ദുരന്തനിവാരണ ഫണ്ടിൽനിന്ന് അനുവദിച്ചത് വിവാദമായപ്പോൾ സി.പി.എമ്മോ മുഖ്യമന്ത്രിയോ പണം നൽകണമെന്ന ആവശ്യവുമായി പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. പണം അടക്കാനുള്ള ശേഷി സി.പി.എമ്മിനുണ്ടെന്നും അത് പാർട്ടി നോക്കിക്കൊള്ളുമെന്നുമായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ പ്രതികരണം.
പണം അനുവദിച്ചതിൽ അസ്വാഭാവികതയില്ലെന്ന് വിശദീകരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിലും ഇതേ നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്.
താനോ തെൻറ ഒാഫിസോ അറിയാതെ ഇറക്കിയതിനാലാണ് ഉത്തരവ് റദ്ദാക്കിയത്. ആ തുക പൊതുഭരണഫണ്ടിൽനിന്ന് അനുവദിക്കാൻ നിർദേശിച്ചിട്ടുണ്ട്. അത് പാർട്ടി വഹിക്കേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര ഉൾപ്പെടെ െചലവ് വഹിക്കുന്നത് പൊതുഫണ്ടിൽനിന്നാണെന്ന നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു.
തുക പാർട്ടി അനുവദിക്കുകയാണെങ്കിൽ സമ്മേളനത്തിൽ പെങ്കടുക്കാനായാണ് മുഖ്യമന്ത്രി ഹെലിേകാപ്ടറിൽ യാത്ര ചെയ്തതെന്ന തോന്നൽ ജനങ്ങളിലുണ്ടാകുമെന്നും അതൊഴിവാക്കാൻ ഖജനാവിൽനിന്ന് പണം അനുവദിക്കേട്ടയെന്നുമുള്ള പൊതുതീരുമാനമാണ് സി.പി.എം സെക്രേട്ടറിയറ്റിലുണ്ടായത്.
ആകാശയാത്രയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് പിന്‍വലിച്ചത് തെറ്റിദ്ധാരണമൂലമെന്ന് മന്ത്രി എ.കെ. ബാലന് വിശദീകരിച്ചു. ഓഖി ഫണ്ടില്‍നിന്നാണ് പണം അനുവദിച്ചതെന്ന് പ്രചരിച്ചതോടെയാണ് ഉത്തരവ് പിന്‍വലിച്ചത്. ഓഖി ഫണ്ടിലെ ഒരുപൈസപോലും എടുത്തിട്ടില്ല. പണം പാര്‍ട്ടി നല്‍കേണ്ടതില്ല. യാത്രക്ക് ദുരന്തനിവാരണ ഫണ്ടില്‍നിന്ന് പണം അനുവദിച്ചതില്‍ തെറ്റില്ലെന്നും സെക്രേട്ടറിയറ്റ് യോഗത്തിന് മുമ്പ് ബാലൻ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.