മുഖ്യമന്ത്രിയുടെ അഭിമുഖം: ‘ഹിന്ദു’വിനും പി.ആർ ഏജൻസിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം നൽകിയ വിശദീകരണത്തിന് പിന്നാലെ പത്രത്തിനും, കൈസൺ പി.ആർ ഏജൻസിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. സംസ്ഥാന പൊലീസ് മേധാവിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. അബിൻ വർക്കിയാണ് പരാതി നൽകിയത്.

സെപ്തംബർ 30ന് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ വർഗീയമായി ചിത്രീകരിക്കുന്ന പരാമർശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. 30 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പ്രസ്തുത പരാമർശങ്ങൾ നിഷേധിച്ചു. ഒരു പി.ആർ ഏജൻസിയുടെ നിർദേശപ്രകാരമാണ് അഭിമുഖം എടുത്തതെന്നും അവർ എഴുതി നൽകിയ ഭാഗങ്ങളാണ് ഉൾക്കൊള്ളിച്ചത് എന്നുമായിരുന്നു ഇതിനു പിന്നാലെ ഹിന്ദു ദിനപത്രം നൽകിയ വിശദീകരണത്തിൽ പറയുന്നത്.

ഇതേ തുടർന്ന് നിരവധി സമരങ്ങൾ ഉണ്ടാവുകയും അവർക്കെതിരെ കേസുകൾ എടുക്കുന്ന സാഹചര്യവുമുണ്ടായി. കേരളത്തിൽ കലാപന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്നത് വ്യക്തമായതായും അതിനാൽ ഹിന്ദു പത്രത്തിനും കൈസൺ പി.ആർ ഏജൻസിക്കുമെതിരെ വ്യാജവാർത്തകൾ നൽകി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിന് കേസെടുക്കണമെന്നുമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.അബിൻ വർക്കി നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.

Tags:    
News Summary - pinarayi vijayan's interview: Youth Congress against 'The Hindu' and PR agency Kaizzen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.