തിരുവനന്തപുരം: കോവിഡ് കാലത്ത് പ്രവാസികൾക്ക് ചികിത്സ സൗകര്യം ലഭിക്കുന്നില്ല എന്ന് പറഞ്ഞ് കത്തയച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് പ്രവാസികളെ സ്വന്തം ജനങ്ങളെ പോലെ കാണുന്ന ദുബൈയിൽ മലയാളികൾക്ക് ചികിത്സ സൗകര്യം ലഭിക്കുന്നില്ല എന്ന് കുറ്റപ്പെടുത്തിയത്.
മലയാളികൾ അടക്കം ദുബൈയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഭക്ഷണം, മരുന്ന്, ക്വാറൻറീൻ സൗകര്യം എന്നിവ ലഭ്യമാക്കാൻ പ്രധാനമന്ത്രി ഇടണമെന്നാണ് കത്തിൽ അഭ്യർഥിച്ചത്. കോവിഡ് കാലത്ത് വിദേശരാജ്യങ്ങളിൽ മലയാളികളുൾപ്പെടെ പ്രവാസികൾക്ക് സ്വദേശികൾക്ക് സമാനസൗകര്യങ്ങളൊരുക്കിയ ഭരണാധികാരികളെ അവഹേളിക്കുകയാണ് കത്തിലൂടെ ചെയ്തത്. കോവിഡ് പ്രതിസന്ധി തുടങ്ങിയപ്പോൾ തന്നെ ആവശ്യമുള്ളവർക്കെല്ലാം ഭക്ഷണവും മരുന്നും ലഭ്യമാക്കുെമന്ന് ഗൾഫ് ഭരണാധികാരികൾ ഉറപ്പു നൽകി നടപ്പാക്കിയിരുന്നു.
എന്നാൽ, മലയാളികളെ ഏറ്റവുമധികം സ്നേഹിക്കുകയും പ്രളയകാലത്ത് സഹായം നൽകാൻ മുന്നോട്ടു വരികയും ചെയ്ത യു.എ.ഇയിലെ എമിറേറ്റായ ദുബൈയിൽ മലയാളികൾക്ക് ചികിത്സ ലഭിക്കുന്നില്ല എന്നാരോപിച്ചാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
മുഖ്യമന്ത്രി കത്തയക്കുന്നതിന് ദിവസങ്ങൾ മുേമ്പ മലയാളികൾ ഉൾപ്പെടെ വിദേശികൾക്ക് ക്വാറൻറീനും പരിശോധനക്കും കോവിഡ് ചികിത്സക്കും പ്രത്യേക സൗകര്യമൊരുക്കുന്നതിന് ദുബൈ ആരോഗ്യ അതോറിറ്റി മുന്നോട്ടുവന്നിരുന്നു. അർധ സർക്കാർ ഉടമസ്ഥതയിലെ അൽ വാസൽ പ്രോപ്പർട്ടീസിെൻറ 33 കെട്ടിടങ്ങളാണ് ഇതിന് വിട്ടു നൽകിയത്്. മുൻനിര പ്രവാസി സാംസ്കാരിക സംഘടനയായ കെ.എം.സി.സി നേതൃത്വത്തിലാണ് ഇവിടെ സന്നദ്ധപ്രവർത്തനങ്ങൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.