ന്യൂഡൽഹി: അൻവറിന്റെ ആരോപണത്തിൽ നേരത്തെ തന്നെ സംശയമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, അൻവറിന്റെ ആരോപണങ്ങൾ ആ രീതിയിൽ കാണാതെ അന്വേഷണം പ്രഖ്യാപിക്കുകയാണ് ചെയ്തത്. എന്നാൽ, കഴിഞ്ഞ ദിവസം വാർത്തസമ്മേളനം നടത്തി പാർട്ടിക്കെതിരെ വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുകയും എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് പറയുകയും ചെയ്തു. ഇതിലൂടെ തന്നെ അൻവറിന്റെ ആരോപണങ്ങളുടെ ലക്ഷ്യം വ്യക്തമാണെന്നും പിണറായി പറഞ്ഞു.
പാർട്ടിക്ക് പുറത്തേക്ക് പോവുകയാണ് അൻവറിന്റെ ലക്ഷ്യം. എൽ.ഡി.എഫിന്റെ രാഷ്ട്രീയശത്രുക്കളുടെ ആയുധമായി അൻവർ മാറി. പാർട്ടിയേയും സർക്കാറിനേയും അപകീർത്തിപ്പെടുത്തുകയാണ് അൻവറിന്റെ ലക്ഷ്യം. മുഴുവൻ ആരോപണങ്ങളും തള്ളിക്കളയുകയാണ്. ഇതുസംബന്ധിച്ച് വിശദമായ പ്രതികരണം പിന്നീട് നടത്തും. അൻവർ ഉന്നയിച്ച ആരോപണങ്ങളെ സംബന്ധിച്ച അന്വേഷണം മാറ്റമില്ലാതെ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പാർട്ടിയെ നിയന്ത്രിക്കുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി പി.ശശിയും ചേർന്നാണെന്ന് അൻവർ പറഞ്ഞിരുന്നു. നേതാക്കളുടെ സീനിയോറിറ്റി മറികടന്നാണ് മുഹമ്മദ് റിയാസിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്.
റിയാസ് മന്ത്രിയായതിൽ തെറ്റില്ല. എത് പൊട്ടനും മന്ത്രിയാകാമെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് പി.വി അൻവർ മറുപടി നൽകി . പിണറായിയെ നിയന്ത്രിക്കുന്നത് ശശിയും റിയാസുമാണ്. പിണറായിസമാണ് ഇപ്പോൾ സി.പി.എമ്മിലുള്ളത്. മറ്റ് നേതാക്കൾക്ക് പിണറായിയെ പേടിയാണ്. തെറ്റ് ചൂണ്ടിക്കാട്ടാൻ നേതാക്കൾക്ക് കഴിയുന്നില്ല. പുനഃപരിശോധനക്ക് നേതാക്കൾ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.