ആർ.എസ്​.എസ്​ കൂടിക്കാഴ്ച: പരിശോധിച്ചിട്ട്​ പ്രതികരിക്കാം -കുഞ്ഞാലിക്കുട്ടി

മ​ല​പ്പു​റം: ആ​ർ.​എ​സ്.​എ​സ് നേ​താ​ക്ക​ളു​മാ​യി മു​സ്​​ലിം നേ​താ​ക്ക​ൾ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച സം​ബ​ന്ധി​ച്ച് വി​ഷ​യം പ​രി​ശോ​ധി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്ന് മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ച​ർ​ച്ച ന​ട​ത്തി​യെ​ന്ന് വാ​ർ​ത്ത​ക​ളി​ൽ ക​ണ്ട വി​വ​രം മാ​ത്ര​മേ ത​നി​ക്കു​ള്ളൂ.

ച​ർ​ച്ച ന​ട​ത്തി​യ​തി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കേ​ണ്ട​ത് അ​വ​രാ​ണ്. ആ​ർ.​എ​സ്.​എ​സു​മാ​യി ച​ർ​ച്ച​ക്കു​ള്ള സാ​ഹ​ച​ര്യം നി​ല​വി​ൽ ഇ​ല്ല. അ​വ​രു​മാ​യി പോ​രാ​ടേ​ണ്ട സ​മ​യ​മാ​ണി​പ്പോ​ൾ. രാ​ജ്യ​ത്താ​കെ ബി.​ജെ.​പി​ക്കും ആ​ർ.​എ​സ്.​എ​സി​നു​മെ​തി​രെ​യാ​ണ്​ മ​തേ​ത​ര ക​ക്ഷി​ക​ൾ പോ​രാ​ടു​ന്ന​ത്.

ഈ ​പോ​രാ​ട്ട​ത്തി​ൽ എ​ല്ലാ​വ​രും വേ​ണം. ഏ​ക സി​വി​ൽ കോ​ഡ്​ പി​ൻ​വ​ലി​ക്കാ​നോ ച​ർ​ച്ച ന​ട​ത്താ​നോ ത​യാ​റാ​കാ​തെ ബി.​ജെ.​പി​യെ എ​ങ്ങ​നെ​യാ​ണ് അം​ഗീ​ക​രി​ക്കു​ക​യെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ചോ​ദി​ച്ചു.

Tags:    
News Summary - PK kunhalikutty about RSS meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.