കലോത്സവ ദൃശ്യാവിഷ്കാരത്തിലെ മുസ്​ലിം വിരുദ്ധത: സർക്കാറിന്‍റേത്​ മാപ്പർഹിക്കാത്ത തെറ്റ്​ -കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത ഗാന ദൃശ്യാവിഷ്കാരത്തിൽ മുസ്‍ലിം വേഷധാരിയെ തീവ്രവാദിയായി അവതരിപ്പിച്ചത് അംഗീകരിക്കാൻ ആവില്ലെന്നും സർക്കാർ ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം ലീഗ്​ ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. ഇങ്ങനെയൊന്ന് അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ല എന്ന് വ്യക്തമാണ്. അവതരിപ്പിച്ചവരുടെ മനസ്സിന്‍റെ വക്രതയാണ് ഈ ദൃശ്യാവിഷ്കാരത്തിലൂടെ തെളിയുന്നത്. ബന്ധപ്പെട്ടവർക്ക് അത് തിരിച്ചറിയാനാകാത്തതും പ്രശ്നം തന്നെയാണ് -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - PK Kunhalikutty against LDF Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.