രാജ്യത്തിനും മാധ്യമങ്ങൾക്കും സന്തോഷം പകരുന്ന വിധി -പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ‘മീഡിയവൺ’ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി രാജ്യത്തിനും മുഴുവൻ മാധ്യമങ്ങൾക്കും സന്തോഷം പകരുന്നതാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ വിജയമാണ്. രാഹുൽ ഗാന്ധിയുടെ വിഷയത്തിലടക്കം നമ്മൾ പോരാടുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നാം പോരാടുന്നത്. മാധ്യമ സ്വാതന്ത്ര്യം പ്രധാനപ്പെട്ട കാര്യമാണ്. സർക്കാറിനെ വിമർശിക്കുന്നത് ദേശസുരക്ഷയുടെ ലംഘനമാണെന്ന് പറയാൻ കഴിയില്ലെന്ന പരാമർശം വിധിയിലുണ്ടെന്നാണ് അറിയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘മീഡിയവണി’നെതിരെ കേന്ദ്ര വാർത്ത വിതരണ മ​ന്ത്രാലയം ഏർപ്പെടുത്തിയ സംപ്രേഷണ വിലക്കാണ് സുപ്രീംകോടതി നീക്കിയത്. നാലാഴ്ചക്കകം ലൈസൻസ് കേന്ദ്രം പുതുക്കി നൽകണമെന്നും കോടതി ഉത്തരവിട്ടു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണ്. സർക്കാറിനെ വിമർശിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ല. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. വിലക്കിന്‍റെ കാരണം പുറത്തുപറയാത്തത് നിതീകരിക്കാനില്ല. ദേശസുരക്ഷ പറഞ്ഞ് കാരണം വെളിപ്പെടുത്താത്തത് അംഗീകരിക്കാനാവില്ലെന്നും വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.

2022 ജനുവരി 31നാണ് മീഡിയവണിന്‍റെ പ്രവര്‍ത്തനം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താ വിതരണ മ​ന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്. ഹൈകോടതി കേന്ദ്ര സർക്കാർ നടപടി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചാനലിനെ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര നടപടി ശരിവെച്ച ഹൈകോടതി വിധി മാര്‍ച്ച് 15നാണ് സുപ്രീംകോടതി സ്റ്റേ ചെയ്തു.

Tags:    
News Summary - pk kunhalikutty react to Media one ban lifted verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.