പാ​ല​ക്കാ​ട്: സി.​പി.​എ​മ്മി​ൽ വി​ഭാ​ഗീ​യ​ത ക​ത്തി​യാ​ളി​യ നാ​ളു​ക​ളി​ൽ, വി.​എ​സ് വി​ഭാ​ഗ​ത്തി‍​​​െൻറ കോ​ട്ട​യാ​യി​രു​ന്ന പാ​ല​ക്കാ​ട്​ ജി​ല്ല ക​മ്മി​റ്റി​യെ ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി‍​​​െൻറ കൈ​യി​ലെ​ത്തി​ക്കാ​ൻ ​പ്ര​യ​ത്​​നി​ച്ച നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നാ​ണ്​ പി.​കെ. ശ​ശി എം.​എ​ൽ.​എ. കാ​ർ​ക്ക​ശ്യം നി​റ​ഞ്ഞ പെ​രു​മാ​റ്റം പ​ല​പ്പോ​ഴും വി​വാ​ദ​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തി. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ര​ക്ത​സാ​ക്ഷി മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ സ​ഹ​പാ​ഠി​യാ​യി മ​ണ്ണാ​ർ​ക്കാ​ട് ക​ല്ല​ടി എം.​ഇ.​എ​സ്​ കോ​ള​ജി​ൽ സം​ഘ​ട​ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ശ​ശി രാ​ഷ്​​ട്രീ​യ​ത്തി​ലെ പ​ട​വു​ക​ൾ ഓ​രോ​ന്നാ​യി ക​യ​റു​മ്പോ​ഴും വി​വാ​ദ​ങ്ങ​ൾ പി​ന്നാ​ലെ​യു​ണ്ടാ​യി​രു​ന്നു. പ​ല​തും പാ​ർ​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി.

2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ഴു​വ​ന്ത​ല​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം പൊ​ലീ​സി​നോ​ട് ക്ഷു​ഭി​ത​നാ​യ​ത് വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. നാ​ട​ൻ ഭാ​ഷാ​പ്ര​യോ​ഗ​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നി​ല​വി​ള​ക്ക് കൊ​ളു​ത്തേ​ണ്ട​തി​ല്ലെ​ന്ന മ​ന്ത്രി ജി. ​സു​ധാ​ക​ര‍​​​െൻറ പ്ര​സ്താ​വ​ന​ക്ക് മ​റു​പ​ടി പ​റ​ഞ്ഞും ശ​ശി വി​വാ​ദ​ത്തി​ൽ കു​ട​ങ്ങി.‘‘​ഏ​ത് ത​മ്പു​രാ​ൻ പ​റ​ഞ്ഞാ​ലും വി​ള​ക്ക്​ കൊ​ളു​ത്തു​മെ​ന്നും മ​ന​സ്സി​ൽ ഇ​രു​ട്ടു​ള്ള​വ​രാ​ണ് വെ​ളി​ച്ച​ത്തെ ഭ​യ​പ്പെ​ടു​ന്ന​തെ​ന്നു​മാ​യി​രു​ന്നു പ്ര​സ്താ​വ​ന’’. ജി​ല്ല​യി​ലെ മു​ന്ന​ണി സം​വി​ധാ​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​യി​രു​ന്നു സി.​പി.െ​എ ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ് രാ​ജും പി.​കെ. ശ​ശി​യും ത​മ്മി​ലു​ള്ള ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ.

ഷൊ​ർ​ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി എ​ത്തി​യ​തും പാ​ർ​ട്ടി​ക്ക​ക​ത്ത് ഒ​ച്ച​പ്പാ​ടു​ക​ൾ​ക്ക് കാ​ര​ണ​മാ​യി. ഷൊ​ർ​ണൂ​രെ​ന്ന ഉ​റ​ച്ച മ​ണ്ഡ​ല​ത്തി​നാ​യി ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​ലെ ത​ന്നെ പി.​കെ. സു​ധാ​ക​ര​നു​മാ​യു​ള്ള ത​ർ​ക്ക​മാ​ണ്​ ച​ർ​ച്ച​യാ​യ​ത്. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് രൂ​പ​വ​ത്​​ക​രി​ച്ച​പ്പോ​ൾ പി.​കെ. സു​ധാ​ക​ര​ന് സ്ഥാ​നം ന​ഷ്​​ട​മാ​യ​തും ഇ​തി​​​​െൻറ ബാ​ക്കി​യാ​യി​രു​ന്നു. എ​ന്നാ​ൽ, പാ​ർ​ട്ടി അ​ച്ച​ട​ക്ക​മെ​ന്ന വാ​ൾ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​ത്. 1991-92 കാ​ല​ത്താ​ണ് ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ​ത്. മ​ണ്ണാ​ർ​ക്കാ​ട്ടെ പ്രാ​ദേ​ശി​ക വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ത്തി‍​​​െൻറ പേ​രി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് മാ​റി നി​ൽ​ക്കേ​ണ്ടി​വ​ന്നു. 2002വ​രെ മ​ണ്ണാ​ർ​ക്കാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് തു​ട​ർ​ന്ന ഇ​ദ്ദേ​ഹം തു​ട​ർ​ന്ന് ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​മെ​ത്തി.


എം.എൽ.എക്കെതിരായ പരാതി പൊലീസിന് കൈമാറണം -വി. മുരളീധരന്‍ എം.പി
കോഴിക്കോട്: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണ പരാതി പൊലീസിന് സി.പി.എം കൈമാറുകയാണ്​ വേണ്ടതെന്ന്​ വി. മുരളീധരന്‍ എം.പി പറഞ്ഞു. കോഴിക്കോ​ട്ട്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മില്‍ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള തീവ്രശ്രമമാണ്​ നടക്കുന്നത്​. പൊലീസിൽ പരാതി നൽകാൻ യുവതി തയാറാകാതിരുന്നതിനു​ കാരണം അതാണ്​. തങ്ങള്‍ക്ക് ലഭിച്ച പരാതി കേന്ദ്ര നേതൃത്വം ഡി.ജി.പിക്ക് കൈമാറി നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടത്​. സി.പി.എമ്മിലെ ഗ്രൂപ്​ വഴക്കി​​​​െൻറ ഭാഗമായാണ് പരാതിയെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ശരിയല്ലെന്നും ഇതു കുറ്റവാളികളെ രക്ഷിക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.


എം.എൽ.എക്കെതിരെ ഡി.ജി.പിക്ക്​ യുവമോർച്ചയുടെ പരാതി
തിരുവനന്തപുരം: പാർട്ടി പ്രവർത്തകയെ പീഡിപ്പി​െച്ചന്ന പരാതിയിൽ ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട്​ ഡി.ജി.പിക്ക്​ യുവമോർച്ചയുടെ പരാതി. എം.എൽ.എക്കെതിരെ സ്​ത്രീപീഡന നിരോധന നിയമപ്രകാരം കേസെടുത്ത്​ അന്വേഷണം നടത്തണമെന്ന്​ സംസ്ഥാന ജന.സെക്രട്ടറി അഡ്വ. ആർ.എസ്​. രാജീവ്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - pk sasi Sexual Assault- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.