തോട്ടം ഭൂമി കാർഷിക ഇതര ആവശ്യങ്ങൾക്ക്: ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ നിയമോപദേശം തേടിയ ശേഷം -ശശീന്ദ്രൻ

തൃശൂർ: തോട്ടം ഭൂമി കാർഷിക ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ നിയമോപദേശം തേടുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ഉത്തരവിന്റെ പശ്ചാത്തലത്തിൽ തോട്ട ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന് സർക്കാറിന് ആശങ്കയുണ്ട്.

വന്യജീവി ആക്രമണം തടയാൻ കേന്ദ്ര ഇടപെടലുണ്ടാവണം. പ്രത്യേക അനുമതി വേണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എന്ത് നടപടി സ്വീകരിക്കാമെന്ന വിവേചനാധികാരം നൽകണമെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് ഇക്കാര്യം സംബന്ധിച്ച് ശിപാർശ നൽകുമെന്നും ശശീന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - Plantation land for non-agricultural purposes: After seeking legal advice on appeal against High Court order - AK Saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.