പത്തനംതിട്ട: തോട്ടഭൂമിയിൽ ഫലവർഗ കൃഷി അനുവദിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാകുന്നത് ഇടതുപക്ഷത്തിെൻറ രാഷ്ട്രീയ നയംമാറ്റം. തങ്ങളുടെ മുൻഗാമികൾ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തിൽ മാറ്റംവരുത്തുന്നതാണ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച തോട്ടഭൂമിയിൽ ഫലവർഗ കൃഷിയെന്ന് ചൂണ്ടിക്കാട്ടെപ്പടുന്നു. ഭൂപരിഷ്കരണ നിയമം കാർഷികോൽപാദനത്തിന് തിരിച്ചടിയായെന്ന വലതുപക്ഷ വിമർശനം ഇടതുപക്ഷം ശരിെവക്കുകയുമാണ്.
തോട്ടങ്ങളുടെ അഞ്ചുശതമാനത്തിൽ കവിയാത്ത ഭാഗം കാർഷികവിളകൾക്കോ ക്ഷീരോൽപാദന ഫാമുകൾ നടത്താനോകൂടി അനുമതി നൽകുന്നതിന് യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന 2013ലെ കേരള ഭൂപരിഷ്കരണ (ഭേദഗതി) ബില്ലിനെ എതിർത്ത ഇടതുപക്ഷമാണ് ഇപ്പോൾ സമാന പ്രഖ്യാപനം നടത്തുന്നത്.
ഭൂപരിഷ്കരണനിയമം നടപ്പാക്കിയപ്പോൾ ഭക്ഷ്യവിളകൾ കൃഷി ചെയ്തിരുന്ന ഭൂമികളാണ് 15 ഏക്കർ കഴിച്ച് ബാക്കിയുള്ളത് അന്നത്തെ ജന്മിമാരിൽനിന്ന് മിച്ചഭൂമിയായി ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്തത്. ഇപ്പോൾ തോട്ടഭൂമിയിൽ ഭക്ഷ്യവിള കൃഷിയാകാമെന്ന് ഇടതുപക്ഷം നയം തിരുത്തുേമ്പാൾ മിച്ചഭൂമി വിട്ടുനൽകേണ്ടിവന്ന കുടുംബങ്ങളോടുള്ള അനീതിയാകുമെന്ന് അഭിപ്രായം ഇരു കമ്യൂണിസ്റ്റ് പാർട്ടിയിലുമുണ്ട്. ഭൂപരിഷ്കരണ നിയമത്തിലെ 85, 86, 87 വകുപ്പുകളനുസരിച്ചാണ് മിച്ചഭൂമി ഏെറ്റടുക്കലും തോട്ടങ്ങൾക്ക് ഇളവ് അനുവദിക്കലും നടന്നത്.
ഈ വകുപ്പുകളനുസരിച്ച് തോട്ടം ഭൂമിയിൽ ഭക്ഷ്യവിള കൃഷി ചെയ്താൽ അത്രയും മിച്ചഭൂമിയായി കണക്കാക്കേണ്ടിവരും.
ഇതേച്ചൊല്ലി സി.പി.ഐയിലും സി.പി.എമ്മിലും വിരുദ്ധാഭിപ്രായങ്ങൾ ഉയർന്നേതാടെയാണ് ഒന്നാം പിണറായി സർക്കാർ കഴിഞ്ഞ ജൂണിൽ നിയമ ഭേദഗതി മാറ്റിെവച്ചത്.
1,00,108 ഏക്കർ മിച്ചഭൂമിയാണ് ഇതുവരെ സർക്കാർ ഏറ്റെടുത്തത്. 30,000 ഏക്കർ ഭൂമിയുടെ കാര്യത്തിൽ കേസ് നടന്നുവരുന്നുമുണ്ട്. ഇനി തോട്ടം മേഖലയിൽ ഏത് കൃഷിയുമാകാമെന്ന നിലയിൽ ഇളവ് അനുവദിച്ചാൽ അത് തോട്ടം ഉടമകൾക്ക് ഒരു നിയമവും മറ്റുള്ളവർക്ക് വേറെ നിയമവുമെന്ന നിലയാകും. അത് ഭരണഘടനയുടെ 14ാം വകുപ്പ് ഉറപ്പുനൽകുന്ന തുല്യനീതിക്ക് വിരുദ്ധമാകുമെന്ന് സി.പി.ഐയിൽ ഒരുവിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു. തെൻറ കാലത്ത് ഭൂപരിഷ്കരണ നിയമത്തിൽ ഇത്തരം ഒരു ഭേദഗതി അനുവദിക്കിെല്ലന്ന് കഴിഞ്ഞ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിലപാടെടുത്തിരുന്നു.
1957ൽ ഭൂപരിഷ്കരണം കൊണ്ടുവരുമ്പോൾ കോൺഗ്രസും പി.എസ്.പിയുമെല്ലാം എതിർത്തത് കാർഷികോൽപാദനം കുറയുമെന്ന വാദം ഉയർത്തിയാണ്. ഇപ്പോൾ കാർഷികോൽപാദനം കൂട്ടാൻ തോട്ടങ്ങളിൽ കൃഷി വേണമെന്ന് പറയുമ്പോൾ വിമർശനം ശരിയാണെന്ന് വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.