തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോഴും 54,589 അപേക്ഷകർ പുറത്ത്. സപ്ലിമെൻററി അേലാട്ട്മെൻറിന് ലഭ്യമായ 42,249 സീറ്റുകളിൽ 39,378 പേർ അലോട്ട്മെൻറ് നൽകി. അലോട്ട്മെൻറ് ലഭിക്കാത്ത അരലക്ഷത്തിലധികം പേർക്കായി ഇനി ബാക്കിയുള്ളത് 2402 സീറ്റ്.
കൂടുതൽ അപേക്ഷകർ പുറത്തുള്ളത് മലപ്പുറത്താണ്; 14,460. കോഴിക്കോട് 6660, പാലക്കാട് 6384, തൃശൂർ 5964, കൊല്ലം 5144 അപേക്ഷകരും പുറത്തുണ്ട്. അവശേഷിക്കുന്ന അപേക്ഷകർക്കായി പത്തുമുതൽ 20 ശതമാനം വരെ സീറ്റ് വർധനക്ക് സർക്കാർ അനുമതി നൽകി. സീറ്റ് വർധനയിലൂടെ പ്രശ്നം പരിഹരിക്കാനാകാത്ത ജില്ലകളിൽ താൽക്കാലിക ബാച്ചിനും അനുമതിയുണ്ട്.
ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിനുശേഷം ബാക്കിയുള്ള സീറ്റുകളും വർധനവഴി വരുന്ന പുതിയ സീറ്റുകളും ചേർത്ത് നിലവിൽ പ്രവേശനം നേടിയവർക്ക് സ്കൂൾ/ വിഷയ കോമ്പിനേഷൻ ട്രാൻസ്ഫർ അനുവദിക്കും. ഇതിനുള്ള സീറ്റൊഴിവ് അഞ്ചിന് പ്രവേശന പോർട്ടലിൽ പ്രസിദ്ധീകരിക്കും.
അപേക്ഷ അഞ്ച്, ആറ് തീയതികളിൽ സമർപ്പിക്കാം. ട്രാൻസ്ഫർ ലഭിക്കുന്നവർ നവംബർ ഒമ്പതിനും 11നും ഇടയിൽ പ്രവേശനം നേടണം. താൽക്കാലിക ബാച്ചുകളുടെ ആവശ്യകതകൂടി പരിശോധിച്ച് ഇൗ മാസം 17നായിരിക്കും രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനുള്ള അപേക്ഷ സ്വീകരിക്കുക.
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് സീറ്റ് വർധന ആവശ്യമുള്ള എയ്ഡഡ്/ അൺഎയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർ ബുധനാഴ്ച വൈകീട്ട് നാലിനകം ഒാൺലൈനായി അപേക്ഷിക്കണം. നിർദേശങ്ങൾ ഹയർസെക്കൻഡറി പ്രവേശന പോർട്ടലിൽ.
സപ്ലിമെൻററി അേലാട്ട്മെൻറിന് അപേക്ഷിച്ചവർ, ലഭിച്ചവർ, പ്രവേശനം ലഭിക്കാത്തവർ എന്നിവ ക്രമത്തിൽ:
തിരുവനന്തപുരം: 4502-3212-1290
കൊല്ലം: 7632-2488-5144
പത്തനംതിട്ട:1581-1352-229
ആലപ്പുഴ: 4840-2454-2386
കോട്ടയം: 3466-2523-943
ഇടുക്കി: 1781-1311-470
എറണാകുളം: 7216-3361-3855
തൃശൂർ: 9275-3311-5964
പാലക്കാട്: 9683-3299-6384
മലപ്പുറം: 20,487-6036-14,460
കോഴിക്കോട്: 11,025-4365-6660
വയനാട്: 2254-1146-1108
കണ്ണൂർ: 6719-3129-3590
കാസർകോട്: 3506-1400-2106
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.