തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കാനാവിെല്ലന്നും പ്ലസ് വൺ അലോട്ട്മെൻറ് തീരുേമ്പാൾ സീറ്റുകൾ ബാക്കിയാകുമെന്നും മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി. എസ്.എസ്.എൽ.സി പാസായ എല്ലാവർക്കും തുടർപഠനത്തിന് സീറ്റുകൾ ലഭ്യമാണ്. ജില്ലകളില്‍ അധികം വരുന്ന പ്ലസ് വൺ സീറ്റുകള്‍ കുറവുള്ള ജില്ലകളിലേക്ക് പുനഃക്രമീകരിക്കുന്നത് ആലോചിക്കും. ആളില്ലാതെ വരുന്ന സംവരണ സീറ്റുകളും ഒഴിഞ്ഞു കിടക്കുന്ന സ്പോർട്സ് േക്വാട്ട സീറ്റും ജനറലിലേക്ക് മാറ്റും.
നിയമസഭയിൽ പ്ലസ് വൺ പ്രവേശന പ്രതിസന്ധിയെ കുറിച്ച് ഷാഫി പറമ്പിൽ ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സർക്കാറിനെ പിന്തുണച്ചെങ്കിലും പ്രതിപക്ഷ ആവശ്യങ്ങളൊക്കെ ഉയർത്തി കെ.കെ. ശൈലജ കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കൽ ഭരണപക്ഷത്തെ വെട്ടിലാക്കി.
അലോട്ട്മെൻറുകൾ കഴിഞ്ഞ ശേഷം സീറ്റുകളുടെ കുറവുകള്‍ നോക്കി വേണ്ട പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. എ പ്ലസ് കൂടുതലായതുകൊണ്ട് ചിലര്‍ക്കെങ്കിലും ആഗ്രഹിക്കുന്ന കോഴ്സുകള്‍ ലഭിക്കില്ല. ഇക്കൊല്ലം ഉന്നതപഠനത്തിന് യോഗ്യത നേടിയവർ 4,19,653 ഉം പ്ലസ് വണിൽ അപേക്ഷ നൽകിയവർ 4,65,219 ഉം ആണ്. ആദ്യ അലോട്ട്മെൻറ് വഴി 2,01,450 സീറ്റുകള്‍ പ്ലസ് വണിന് നല്കി. രണ്ടാം അലോട്ട്മെൻറിനായി 1,92,859 സീറ്റുകള്‍ ബാക്കിയുണ്ട്. എന്നാല്‍ 1,59,840 അപേക്ഷകരേയുള്ളൂ. പൂർണമായി അലോട്ട്മെൻറ് കഴിയുേമ്പാൾ 33,119 സീറ്റുകള്‍ മിച്ചം വരുമെന്നാണ് കണക്കുകളെന്നും മന്ത്രി പറഞ്ഞു.
71,230 മെറിറ്റ് സീറ്റ് ഒന്നാം അലോട്ട്മെൻറിന് ശേഷം ഒഴിവുണ്ട്. സ്പോർട്സ് േക്വാട്ട സീറ്റുകൾ, മാനേജ്മെൻറ് േക്വാട്ട സീറ്റുകൾ, അൺഎയ്ഡഡ് േക്വാട്ട സീറ്റുകൾ എന്നിവെയല്ലാം കൂടിയാണ് 1,92,859 സീറ്റുകൾ. പ്രവേശനനടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ പാലക്കാട് 677 ഉം മലപ്പുറത്ത് 1160 ഉം കോഴിക്കോട് 416 ഉം വയനാട് 847 ഉം സീറ്റുകളുെടയും കുറവ് മാത്രമാണ് ഉണ്ടാകുക. സ്വാശ്രയ സ്ഥാപനങ്ങള്‍ നിർദേശിച്ചതിലും അധിക ഫീസ് വാങ്ങിയാൽ ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
എ പ്ലസ് നേടിയിട്ടും അവര്‍ക്ക് ഉദ്ദേശിച്ച കോഴ്സുകള്‍ ലഭിക്കില്ലെന്നത് നീതികേടാണെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. സീറ്റ് വർധിപ്പിച്ച് പരിഹരിക്കാനാകില്ല. ശാസ്ത്രീയമായി പഠിച്ച് വേണ്ടിടത്ത് സീറ്റുകള്‍ നല്കി പുനഃക്രമീകരിക്കണം. ഒരാവശ്യവുമില്ലാത്ത ഹെലികോപ്ടറിന് നല്കുന്ന വാടകയുടെ പരിഗണനയെങ്കിലും വിദ്യാർഥികളുടെ ഭാവിക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
മലബാറില്‍ മാത്രമല്ല തെക്കന്‍ ജില്ലകളിലും ആഗ്രഹിക്കുന്ന വിഷയങ്ങള്‍ക്ക് സീറ്റ് ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു. രണ്ടുലക്ഷം വരെ മാനേജ്മെൻറ് സീറ്റിൽ ചിലർ വാങ്ങുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ എന്നിവരും സംസാരിച്ചു.
പ്ലസ് വൺ പ്രേവശനവുമായി ബന്ധെപ്പട്ട പ്രശ്ന പരിഹാരത്തിന് പുതിയ ബാച്ച് അനുവദിക്കണമെന്ന് മുൻമന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ ആവശ്യപ്പെട്ടു. പ്ലസ് വൺ പ്രവേശന പ്രശ്നം പൂർണമായി പരിഹരിക്കാനായിട്ടില്ല. ഗൗരവമായി ഇത് കാണുകയും കുട്ടികൾക്കെല്ലാം പ്രവേശനം കിട്ടുന്നെന്ന് ഉറപ്പാക്കുകയും വേണമെന്ന് നിയമസഭയിൽ ശൂന്യവേളയിൽ ഉന്നയിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു.
സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്കൂളുകളിലെല്ലാമായി പാസായ കുട്ടികൾക്ക് ആനുപാതികമായി സീറ്റിെൻറ ക്രമീകരണം വരുത്തി എല്ലാവർക്കും പ്രവേശനം കിട്ടിയെന്ന് ഉറപ്പാക്കണം. കുട്ടികൾ ആഗ്രഹിക്കുന്നത് വ്യത്യസ്ത കോഴ്സുകളാണ്. എ പ്ലസ് കിട്ടിയ കുട്ടികളിൽ ഭൂരിഭാഗവും സയൻസ് ഗ്രൂപ് ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ രംഗത്തുവന്ന വ്യതിയാനമാണിത്. മറ്റ് കോമ്പിനേഷനുകളുടെ സാധ്യതയും കുട്ടികളെ ബോധ്യപ്പെടുത്തണം. വ്യത്യസ്ത കോമ്പിനേഷനുകളിലേക്ക് കുട്ടികൾ പോകുേമ്പാൾ പ്രവേശനത്തിൽ പ്രതിസന്ധി വരില്ല- കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.