തിരുവനന്തപുരം: മെട്രോ റെയിലിെൻറ ഉദ്ഘാടനത്തിന് കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ ഭീഷണിയുണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആ സമയത്ത് അവിടെ അതിനെക്കുറിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം പുറത്തുവിടാതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി സ്ഥാനാര്‍ഥി ബി.ജെ.പിയുടെ തീരുമാനമാണ്. മറ്റ് പരിഗണനകളുടെ അടിസ്ഥാനത്തിലല്ല അതും. അവരുടെതന്നെ സംഘടനയുടെ ഭാഗമായിരുന്ന വ്യക്തിയെന്ന നിലയിലാണ് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് അതൊരു രാഷ്ട്രീയ സ്ഥാനാര്‍ഥി മാത്രമാണ്. ഇതിനെതിരെ പൊതു പ്രതിപക്ഷ സ്ഥാനാര്‍ഥിയുണ്ടാകുമോ എന്നതിനെക്കുറിച്ചൊക്കെ ദേശീയതലത്തിലാണ് തീരുമാനിക്കേണ്ടത്.
വ്യക്തിപരമായി ആ സ്ഥാനാര്‍ഥിയെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാമോയെന്ന ചോദ്യത്തിന് ‘ഇപ്പോള്‍ കേട്ടതിനപ്പുറം അദ്ദേഹത്തെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ’ മറുപടിയാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്. അവധി കഴിെഞ്ഞത്തിയ ഡി.ജി.പി ജേക്കബ് തോമസിന് പുനഃസംഘടനയിൽ പ്രധാന തസ്തിക നൽകുമോയെന്ന ചോദ്യത്തിന് അതേക്കുറിച്ച് ആരും പ്രവചനം നടത്തേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.