കോഴിക്കോട്: യുവ ഡോക്ടറുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പും ആരോഗ്യ വകുപ്പുമാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സേവനം ചെയ്യവെ യുവ ഡോക്ടര്‍ വന്ദനാ ദാസ് കൊല ചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണ്.
അഞ്ച് പൊലീസുകാരുടെ സംരക്ഷണത്തില്‍ വൈദ്യപരിശോധനക്ക് എത്തിയ പ്രതി ഒരു ഡോക്ടറെ കുത്തിക്കൊന്നു എന്നത് നിസ്സാരമായി കാണാനാവില്ല. അപലപിക്കലും അന്വേഷണവും പോലുളള പതിവ് പല്ലവി ഈ വിഷയത്തില്‍ അംഗീകരിക്കാനാവില്ല. പതിവായി വീട് വിട്ട് ഉപജീവനത്തിനിറങ്ങുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍റെ പ്രശ്നമാണ്. ജനങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി തയ്യാറാകണമെന്നും പി.എം.എ. സലാം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ പോലും സുരക്ഷിതരല്ലെങ്കില്‍ കേരളത്തിന്‍റെ പോക്ക് എങ്ങോട്ടാണെന്നും അദ്ദേഹം ചോദിച്ചു. കൊല ചെയ്യപ്പെട്ട ഡോക്ടര്‍ എക്സ്പീരിയന്‍സ്ഡ് അല്ല എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ അസംബന്ധവും മരണപ്പെട്ട ആളെ അവഹേളിക്കലുമാണ്. പൊലീസ് സംരക്ഷണയില്‍ ഒരു പ്രതി കത്തിയെടുത്ത് കുത്തുന്നതിനെ പ്രതിരോധിക്കാനും കൂടി ഡോ. വന്ദന അഭ്യസിക്കേണ്ടിയിരുന്നു എന്നാണോ മന്ത്രി ഉദ്ദേശിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.