പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർധനഗ്നയാക്കി റീൽസ് ചിത്രീകരിച്ചു, ശരീരത്തിൽ സ്പർശിച്ചു; വ്ലോഗർ മുകേഷ് എം. നായർക്കെതിരെ പോക്സോ കേസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർധനഗ്നയാക്കി റീൽസ് ചിത്രീകരിച്ചു, ശരീരത്തിൽ സ്പർശിച്ചു; വ്ലോഗർ മുകേഷ് എം. നായർക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം: വ്ലോഗർ മുകേഷ് എം. നായർക്കെതിരെ പോക്സോ കേസ്. കോവളത്തെ റിസോർട്ടിൽ വെച്ച് നടന്ന റീൽസ് ചിത്രീകരണത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർധനഗ്നയാക്കിയെന്നും അനുമതിയില്ലാതെ ദേഹത്ത് സ്പർശിച്ചെന്നുമാണ് പരാതി. പെൺകുട്ടിയെ ചിത്രീകരണത്തിന് എത്തിച്ച കോ ഓർഡിനേറ്റർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

15 വയസുള്ള പെൺകുട്ടിയെ ആണ് റീൽസിനായി റിസോർട്ടിലെത്തിച്ചത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - POCSO case against vlogger Mukesh M Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.