പതിനൊന്നുകാരിയായ മകളെ യുവതി സുഹൃത്തിന് കാഴ്ചവെച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കുടുംബകോടതിയിൽ കൗൺസിലിങ്ങിനിടെ

പതിനൊന്നുകാരിയായ മകളെ യുവതി സുഹൃത്തിന് കാഴ്ചവെച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കുടുംബകോടതിയിൽ കൗൺസിലിങ്ങിനിടെ

പോത്തൻകോട്: 11കാരിയായ മകളെ യുവതി സുഹൃത്തിന് കാഴ്ചവെച്ചതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കുടുംബകോടതിയിൽ നടന്ന കൗണ്‍സിലിങ്ങിലാണ് 11കാരി ലൈംഗികാതിക്രമം തുറന്നുപറഞ്ഞത്. പിതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് അമ്മ സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നത്രെ.

അമ്മ നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെ സുഹൃത്തിനൊപ്പം ഉറങ്ങാന്‍ പറഞ്ഞുവിടുകയായിരുന്നു. ഉറക്കത്തിനിടയിലാണ് സുഹൃത്ത് ചൂഷണം ചെയ്തത്. ഭയന്ന കുട്ടി അമ്മയോട് ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍, അമ്മ മിണ്ടാതിരിക്കാനാണ് ആവശ്യപ്പെട്ടതെന്നും കുട്ടി വെളിപ്പെടുത്തി. ഇതോടെ, കോടതി നിര്‍ദേശപ്രകാരം വഞ്ചിയൂർ പൊലീസ് കേസെടുത്തു.

അമ്മയുടെ സുഹൃത്തിനെ ഒന്നാം പ്രതിയാക്കിയും അമ്മയെ രണ്ടാം പ്രതിയുമാക്കി നിയമപ്രകാരം വഞ്ചിയൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പരാതിയില്‍ പറയുന്ന പീഡനം നടന്നത് പോത്തന്‍കോട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് പോത്തൻകോട് പൊലീസിന് കൈമാറി.

Tags:    
News Summary - POCSO Case: Eleven-year-old girl raped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.