വെള്ളറട: പോക്സോ കേസ് പ്രതിയെ പിടികൂടുന്നതില്‍ പൊലീസ് മൗനത്തിലെന്ന് ആക്ഷേപം. കുന്നത്തുകാലില്‍ ഭിന്നശേഷിയുള്ള അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുന്നത്തുകാല്‍ പുരവൂര്‍ സ്വദേശി വിശ്വംഭരനെ (70) പ്രതിയാക്കി കഴിഞ്ഞ ഏപ്രില്‍ 30 നാണ് കേസെടുത്തത്. എന്നാൽ, എഫ്.ഐ.ആര് തയാറാക്കിയ അന്നത്തെ സി.ഐ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിയതായി ആരോപണമുയര്‍ന്നിരുന്നു.
പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ടും പ്രതിയെ സംരക്ഷിച്ചെന്ന ആരോപണവിധേയനായ ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി, ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടും മാസങ്ങളായി. സംഭവത്തില്‍ കോണ്‍ഗ്രസും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിയുടെ സാമ്പത്തിക സ്രോതസ്സും ഉന്നതരുടെ ഇടപെടലുമാണ് പ്രതിയെ പിടികൂടാന്‍ പൊലീസ് തയാറാകാത്തതെന്നാണ് ആക്ഷേപം.
കുട്ടിയുടെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് പീഡനവിവരം പുറത്തായത്. പെണ്‍കുട്ടിയുടെ കണ്ണട കളഞ്ഞുപോയത് തിരഞ്ഞ് രക്ഷാകര്ത്താക്കള് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാമെന്ന് വാഗ്ദാനം ചെയ്ത് പരാതിയില്‍നിന്ന് പണം കൈപ്പറ്റിയതായുള്ള ആരോപണത്തിന്മേലും വസ്തു രജിസ്റ്റര്‍ ചെയ്ത് വാങ്ങിയെന്ന രേഖയുടെ അടിസ്ഥാനത്തിലും പെരുങ്കടവിള ബ്ലോക്ക് മെംബറായ സി.പി.എം പ്രവര്‍ത്തകനെ പാര്‍ട്ടി തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.