കൊച്ചി: ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചന് അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങി. കളമശ്ശേരി മെട്രോ പൊലീസ് സ്റ്റേഷനിൽ രാവിലെ പത്തിനാണ് കീഴടങ്ങിയത്. ബുധനാഴ്ച രാവിലെ 11വരെ കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ച മുഖ്യപ്രതി റോയ് ജെ. വയലാറ്റ് കീഴടങ്ങിയിരുന്നു.
ഇരുവരെയും ഒരുമിച്ചിരുത്തി അന്വേഷണ സംഘം പ്രാഥമിക ചോദ്യം ചെയ്യൽ നടത്തി. രക്തസമ്മർദത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് റോയ് വയലാറ്റിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മജിസ്ട്രേറ്റെത്തി റിമാൻഡ് ചെയ്തു.
സൈജു തങ്കച്ചനുമായി വൈറ്റിലയിലെ ഹോട്ടലിൽ പൊലീസ് തെളിവെടുപ്പ് നടത്തി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിൽ എത്തിക്കും മുമ്പ് ഈ ഹോട്ടലിൽ എത്തിച്ചിരുന്നു. അതേസമയം, മൂന്നാം പ്രതി അഞ്ജലി റീമ ദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. ചോദ്യംചെയ്യലിന് ബുധനാഴ്ച ക്രൈംബ്രാഞ്ച് ഡിറ്റാച്മെന്റ് അസി. കമീഷണറുടെ മുന്നിൽ ഹാജരാകാനാണ് നോട്ടീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.