കോഴിക്കോട്: പോക്സോ കേസ് അതിജീവിതയെയും കുഞ്ഞിനെയും വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായി. പൊലീസ്, നഗരത്തിലെ ശക്തി സദനത്തിലാക്കിയ മലപ്പുറം സ്വദേശിയായ 17കാരിയെയും കുഞ്ഞിനെയും ഞായറാഴ്ച രാത്രിയാണ് കാണാതായത്.
കോട്ടയത്തു നിന്ന് ഞായറാഴ്ച പുലർച്ചെയാണ് പെൺകുട്ടിയെയും കുഞ്ഞിനെയും വെള്ളിമാടുകുന്ന് സഖി കേന്ദ്രത്തിൽ എത്തിച്ചത്. പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ചെയർമാന്റെ നിർദേശത്തെ തുടർന്ന് ശക്തി സദനത്തിലേക്ക് മാറ്റി. അവിടെ നിന്ന് രാത്രി 9.30ന് ശേഷമാണ് കാണാതായത്.
സംഭവത്തിൽ ടൗൺ ഇൻസ്പെക്ടർ പി.ജിതേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.