കോട്ടയം: ജില്ല പൊലീസ് സഹ. സംഘം കലണ്ടറിൽ വിശേഷദിവസങ്ങളിൽ ബി.എം.എസ് പതാകദിനവും. വിവാദമായതോടെ കലണ്ടർ പിൻവലിച്ചു. ഇടത് അനുകൂലികൾ ഭരിക്കുന്ന കോട്ടയം ജില്ല പൊലീസ് സഹ. സംഘത്തിെൻറ കലണ്ടറിലാണ് ജൂലൈ 21ന് ബി.എം.എസ് പതാകദിനമെന്ന് ചേർത്തിരിക്കുന്നത്.
കറുപ്പുനിറത്തിലുള്ള തീയതിയുടെ മുകളിൽ മറ്റ് വിശേഷദിവസങ്ങൾ പോലെ ബി.ജെ.പിയുടെ തൊഴിലാളി യൂനിയെൻറ പതാകദിനവും ചേർത്തിരിക്കുകയാണ്. അംഗങ്ങൾക്ക് വിതരണം ചെയ്തതോടെയാണ് വിവരം പുറത്തായത്. ഒരുവിഭാഗം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. വിവിധ ഗ്രൂപ്പുകളിൽ ഇത് വലിയ ചർച്ചയുമായി.
ഇതോടെ പുതിയത് അടിച്ച് വിതരണം ചെയ്യാൻ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. തെറ്റുകൾ കണ്ടെത്തിയതിനെതുടർന്ന് കലണ്ടർ വിതരണം നിർത്തിയതായും പിഴവുകൾ തിരുത്തി പുതിയത് അച്ചടിച്ച് വിതരണം ചെയ്യുമെന്നും സംഘം ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.