കൊച്ചി: സര്‍ക്കാറിനും പൊലീസിനും രൂക്ഷവിമര്‍ശനവുമായി പൊലീസ് കംപ്ളയിന്‍റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണകുറുപ്പ്. ക്രൂരത കാണിക്കുന്ന പൊലീസുകാരുടെ വിഷയത്തില്‍ സര്‍ക്കാറും മേലുദ്യോഗസ്ഥരും നിസ്സംഗത പുലര്‍ത്തുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറാകുന്നില്ളെന്നും അതോറിറ്റി സിറ്റിങ്ങിനിടെ അദ്ദേഹം പറഞ്ഞു. ഡി.ജി.പി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ കംപ്ളയിന്‍റ്സ് അതോറിറ്റിക്കെതിരെ നീങ്ങുകയാണ്. ശുദ്ധ തോന്ന്യാസമാണ് പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടാകുന്നത്. പുതിയ ചില പൊലീസുകാരുടെ സംസ്കാരം ശരിയല്ളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരുവര്‍ഷത്തിനിടെ 700ഓളം കസ്റ്റഡി മര്‍ദന പരാതികളാണ് സംസ്ഥാന പൊലീസ് കംപ്ളയിന്‍റ്സ് അതോറിറ്റിക്ക് മാത്രം ലഭിച്ചത്. ജില്ല അതോറിറ്റികള്‍ക്ക് വേറെയും ലഭിച്ചു. കുറ്റക്കാര്‍ക്ക് സസ്പെന്‍ഷന്‍ മാത്രം പോരാ, ശക്തമായ നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വണ്ടൂര്‍ കസ്റ്റഡി മരണം, മരട് കസ്റ്റഡി മര്‍ദനം തുടങ്ങി ഏഴ് കേസുകളാണ് കമീഷന്‍ പരിഗണിച്ചത്. വണ്ടൂരില്‍ ലോറി ടയര്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ ലത്തീഫിനെ പൊലീസ് സ്റ്റേഷന്‍ കക്കൂസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയ കേസില്‍ അതോറിറ്റി വിശദ വിചാരണ നടത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും ലത്തീഫിന് പൊലീസ് മര്‍ദനമേല്‍ക്കാനുള്ള സാധ്യത തള്ളാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ മരട് സ്വദേശി നസീറിന് മര്‍ദനമേറ്റെന്നാണ് ഡോക്ടറുടെ പരിശോധനയില്‍ വ്യക്തമായത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നസീറില്‍നിന്ന് വ്യാഴാഴ്ച മൊഴിയെടുക്കും. ആലപ്പുഴയില്‍ യുവാവിനെയും യുവതിയെയും അനാശാസ്യക്കേസില്‍ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചതിനെയും കമീഷന്‍ വിമര്‍ശിച്ചു. ജിഷ കേസില്‍ സംഭവംനടന്ന സ്ഥലം പൊലീസ് സംരക്ഷിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.