വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിന് പിടിയിലായ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ വാദം പൊളിയുന്നു. തങ്ങളെ പരിശോധനക്ക് വിധേയരാക്കണമെന്ന് പിടിയിലായ പ്രവർത്തകരടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന മെഡിക്കൽ കോളജിൽ നടന്നില്ല. പരിശോധനക്ക് ഡോക്ടർമാർ നിർദേശിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. 

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ 'മുദ്രാവാക്യം പോലും ശരിയായി വിളിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു, മദ്യപിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നു' എന്നാണ് ഇ.പി ജയരാജൻ ആരോപിച്ചിരുന്നത്. എന്നാൽ, തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും വൈദ്യപരിശോധന നടത്തി തെളിയിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളും ഈ ആവശ്യവുമായി രംഗത്തുവന്നിരുന്നു.

വിമാനത്താവളത്തിൽനിന്നും ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്ക് എത്തിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ഈ തീരുമാനം മാറ്റി മെഡിക്കൽ കോളജിലേക്കാണ് ഇന്നലെ രാത്രി എത്തിച്ചത്. ഇതിൽ ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നിരുന്നു.

ഇന്നലെ ​കണ്ണൂ​രി​ൽനിന്ന് മു​ഖ്യ​മ​ന്ത്രി ത​ല​സ്ഥാ​ന​ത്തേ​ക്ക്​ മ​ട​ങ്ങി​യ വി​മാ​ന​ത്തിലാണ് യൂ​ത്ത്​ കോ​ൺ​​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രുടെ പ്രതിഷേധമുണ്ടായത്. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് 3.50നു ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട 72 പേ​രു​ള്ള 6-ഇ 7407 ​ന​മ്പ​ർ ഇ​ൻ​ഡി​ഗോ വി​മാ​നത്തിൽ എ​ട്ടം​ഗ ക​മാ​ൻ​ഡോ​ക​ളു​മാ​യാണ് മു​ഖ്യ​മ​ന്ത്രി ക​യ​റി​യത്. വിമാനം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങാ​നൊ​രു​ങ്ങ​വെ​ മൂ​ന്നം​ഗ സം​ഘം പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യത്. ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ ഇ​വ​രെ ത​ട​യു​ക​യും ത​ള്ളി മാ​റ്റു​ക​യും ചെ​യ്തു.

ഇ​വ​രി​ൽ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ്​ ഫ​ർ​സി​ൻ മ​ജീ​ദ്, ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ.​കെ. ന​വീ​ൻ കു​മാ​ർ എ​ന്നി​വ​രെ സി.​ആ​ർ.​പി.​എ​ഫ്​ പി​ടി​കൂ​ടി വ​ലി​യ​തു​റ പൊ​ലീ​സി​ന്​ കൈ​മാ​റി. ഇവർക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തു. ഗൂഢാലോചന, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ, എയർക്രാഫ്‌ട്‌ ആക്ട്‌ പ്രകാരമുള്ള വകുപ്പുകൾ എന്നിവയും ചുമത്തിയിട്ടുണ്ട്‌.

Tags:    
News Summary - police did not take alcohol test for Youth Congress activists who protested on plane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.