തിരുവനന്തപുരം: രഹസ്യവിവരങ്ങൾ ചോരുന്ന സാഹചര്യത്തിൽ പൊലീസ് ആസ്ഥാനത്ത് രഹസ്യാന്വേഷണവും ശുദ്ധികലശ നീക്കവും. കേരള പൊലീസിനെയും ഡി.ജി.പിയെയും പ്രതിക്കൂട്ടിലാക്കി സി.എ.ജി റിപ്പോര്‍ട്ട് സമർപ്പിച്ചതിന് പിന്നാലെ സേനയുമായി ബന്ധപ്പെട്ട വിവിധ ക്രമക്കേടുകളുടെ വിവരങ്ങള്‍ പുറത്തുവന്നതാണ് ഇതിന് പ്രേരണ. ആഭ്യന്തരവകുപ്പിെൻറ പ്രത്യേക നിർദേശപ്രകാരമാണ് പൊലീസ് ആസ്ഥാനത്ത് രഹസ്യാന്വേഷണം നടക്കുന്നത്. ഇതിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചിലർക്ക് സ്ഥാനചലനമുണ്ടാകാൻ സാധ്യതയേറെയാണ്. എന്നാൽ, പൊലീസ് ആസ്ഥാനത്തുനിന്ന് വിവരം ചോർന്നിട്ടില്ലെന്നും ഒൗദ്യോഗിക െവബ്സൈറ്റിലുൾപ്പെടെ ലഭിക്കുന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ തങ്ങളെ സംശയത്തിെൻറ നിഴലിൽ നിർത്തുന്നത് ശരിയല്ലെന്നും ജീവനക്കാർ വാദിക്കുന്നു.
രൂക്ഷവിമർശനമുൾക്കൊള്ളുന്ന സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയിൽ വെക്കുംമുമ്പ് പ്രതിപക്ഷ എം.എൽ.എ റിപ്പോർട്ടിലെ വിശദാംശങ്ങൾ വ്യക്തമാക്കിയത് റിപ്പോർട്ട് ചോർന്നത് മൂലമാണെന്ന സർക്കാർ നിലപാടിൽ തന്നെയാണ് പൊലീസും. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണ്. പല ആരോപണങ്ങള്‍ക്ക് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് സംശയിക്കണമെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ പൊലീസ് ആസ്ഥാനത്തെ ഫയലുകളിലെ വിവരങ്ങൾ കൂട്ടത്തോടെ ചോര്‍ന്നതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് ഉന്നത കേന്ദ്രങ്ങളിലെ സംശയം.
ഡി.ജി.പിക്ക് വിനിയോഗിക്കാവുന്ന ഫണ്ട് തുക രണ്ടില്‍നിന്ന് അഞ്ച് കോടി രൂപയായി ഉയര്‍ത്തിയതുമുതല്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങൽ, സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ഏർപ്പെടുത്തിയ കാര്യങ്ങൾ ഉൾപ്പെടെ പൊലീസ് ആസ്ഥാനത്തെ രഹസ്യ ഫയലുകളിലെ വിവരങ്ങളൊക്കെ പുറത്തുപോകുകയും മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തു. ഇവിടത്തെ ചില ഉദ്യോഗസ്ഥർ ഇതിന് പിന്നിലുണ്ടെന്നാണ് ആക്ഷേപം. ഡി.ജി.പിക്കുൾപ്പെടെ ഇൗ വിഷയത്തിൽ പരാതിയുണ്ട്. അതിെൻറ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥർെക്കതിരെ സര്‍വിസ് റൂളും സൈബര്‍ ആക്ടും ഉയര്‍ത്തി നടപടിയെടുക്കാനാണ് നീക്കം. അന്വേഷണത്തിനൊടുവില്‍ പൊലീസ് ആസ്ഥാനത്ത് അഴിച്ചുപണിക്കും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.