തൊടുപുഴ: കാറിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പുറപ്പെട്ട കുടയത്തൂർ മുഹിയുദ്ദീൻ ജുമാമസ്ജിദ് ചീഫ് ഇമാം ഹാഫിസ് മുഷ്താഖ് മൗലവി അൽഖാസിമിയെ തൊടുപുഴ സി.ഐ അധിക്ഷേപിച്ചതായി പരാതി.കാരിക്കോട് ജങ്ഷന് സമീപം തെൻറ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തൊടുപുഴ സി.ഐ പൊലീസ് വാഹനം ഓവർടേക്ക് ചെയ്ത് തടഞ്ഞിടുകയും ജനമധ്യത്തിൽ അധിക്ഷേപിക്കുകയും ചെയ്തതായാണ് പരാതി.
വാഹന പരിശോധന നടത്തി മൊബൈൽഫോൺ പിടിച്ചുവാങ്ങി. ബന്ധുവിെൻറ മൃതദേഹം ഏറ്റുവാങ്ങാൻ പോകുകയാണെന്നു പറഞ്ഞെങ്കിലും വാഹനം ഉൾപ്പെടെ സ്റ്റേഷനിൽ എത്തിച്ച് തടഞ്ഞുെവച്ചു.ബന്ധുക്കൾ എത്തിയ ശേഷമാണ് രണ്ട് ആളുടെ ജാമ്യത്തിൽ വിട്ടയച്ചത്. സി.ഐയുടെ കൈയേറ്റ ശ്രമത്തിന് എതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയതായും ഇമാം മുഷ്താഖ് മൗലവി അറിയിച്ചു. ഇമാമിനെതിരായ പൊലീസ് നടപടിയിൽ ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
ജില്ല പ്രസിഡൻറ് അബ്ദുൽ റസാഖ് മൗലവി, സി.കെ. ഹസൈനാർ കൗസരി, കെ.എ. അഷ്റഫ് അൽ ഖാസിമി എന്നിവർ സംസാരിച്ചു. എന്നാൽ, പൊലീസ് വാഹനത്തിന് വഴി നൽകാത്തതും മൊബൈൽ ഫോൺ ഉപയോഗിച്ചതും ചോദ്യം ചെയ്യുകയാണുണ്ടായെതന്ന് തൊടുപുഴ സി.ഐ സുധീർ മനോഹർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.