എം.സി റോഡിൽ പൊലീസ് ജീപ്പ് മറിഞ്ഞു, ഉദ്യോഗസ്ഥർക്ക് നിസാര പരിക്ക്

അഞ്ചൽ (കൊല്ലം): എം.സി റോഡിൽ പൊലീസ് ജീപ്പ് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. രാവിലെ എട്ടരയോടെ വാളകം ബഥനി സ്കൂളിന് സമീപമാണ് അപകടം.

നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ എതിരേ വന്ന ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചതും ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തിരുവനന്തപുരം എ.ആർ ക്യാമ്പിലേതാണ് മറിഞ്ഞ വാഹനം. കൊട്ടാരക്കര ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.

വാളകം സ്റ്റേഷനിൽ നിന്ന് പൊലീസ് സ്ഥലത്തെത്തി. 

Tags:    
News Summary - police jeep accident in anchal mc road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.