തിരുവനന്തപുരം: പി.എസ്.സി ലിസ്റ്റ് വരുന്നതിന് മുമ്പ് കേരള പൊലീസ് മോേട്ടാർ ട്രാൻസ്പോർട്ട് ഒാഫിസർ തസ്തിക സൃഷ്ടിച്ച് അട്ടിമറി. േയാഗ്യതയില്ലാത്ത ഡ്രൈവർമാർക്ക് സ്ഥാനക്കയറ്റം നൽകാനാണ് പുതിയ തസ്തിക സൃഷ്ടിക്കുന്നത്. എൻജിനീയറിങ്, ഡിപ്ലോമ, വർക്ഷോപ് പ്രവൃത്തിപരിചയം, ഹെവി ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെ യോഗ്യതയുള്ളവരെ മാത്രം നിയമിക്കേണ്ട ട്രാൻസ്പോർട്ട് എസ്.ഐ, സി.ഐ തസ്തികകളിലേക്ക് പത്താംക്ലാസും ഡ്രൈവിങ് ലൈസൻസും മാത്രം യോഗ്യതയുമായി സർവിസിൽ കയറിയ ഡ്രൈവർമാരെ സ്ഥാനക്കയറ്റം നൽകി നിയമിക്കാനാണ് തസ്തിക സൃഷ്ടിക്കൽ. ഇൗ തസ്തികകളിലേക്ക് പി.എസ്.സി പരീക്ഷയെഴുതി നിയമനം കാത്തുനിൽക്കുന്നവരെ നോക്കുകുത്തിയാക്കുന്നതാണ് ഇൗ ഉത്തരവ്.
നിലവിൽ ഡ്രൈവർ തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്ന കോൺസ്റ്റബിളിന് പരമാവധി ഡ്രൈവർ എസ്.ഐ തസ്തികവരെയേ സ്ഥാനക്കയറ്റം ലഭിക്കുകയുള്ളൂ. പുതിയ നീക്കത്തിലൂടെ ഡ്രൈവർക്ക് എസ്.പി തസ്തികവരെ എത്താനാകും. മോട്ടോർ ട്രാൻസ്പോർട്ട് എസ്.ഐ തസ്തികയിലേക്ക് പി.എസ്.സി പരീക്ഷയും അഭിമുഖവും കഴിഞ്ഞ് അടുത്തയാഴ്ച റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെയാണ് പുതിയ ഉത്തരവ് ഇറങ്ങിയത്.
മോട്ടോർ ട്രാൻസ്പോർട്ട് സി.ഐ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചെങ്കിലും പരീക്ഷ നടത്താതെ നീട്ടിക്കൊണ്ടുപോകുകയാണ്. ഡി.ജി.പിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അഡീഷനൽ സെക്രട്ടറി ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. നിലവിൽ പൊലീസ് വകുപ്പിൽ 30 എസ്.െഎ ഡ്രൈവർ, 19 അസി. എസ്.െഎ ഡ്രൈവർ, 38 എച്ച്.സി ഡ്രൈവർ, 3017 പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഉൾപ്പെടെ 3104 ഡ്രൈവർ തസ്തികകളാണുള്ളത്.
സബ് ഇൻസ്പെക്ടർ തസ്തികയിലുള്ളവരുടെ എണ്ണം അസി. എസ്.െഎമാരെക്കാൾ കൂടുതലാണെന്നും അവർ ഇൻസ്പെക്ടർ തസ്തികയിലുള്ള ശമ്പളം വാങ്ങുന്നവരാണെന്നുമാണ് ഡി.ജി.പി ശിപാർശയിൽ ചൂണ്ടിക്കാട്ടിയത്.
അതിെൻറ അടിസ്ഥാനത്തിൽ 11 എസ്.െഎ ഡ്രൈവർ, എട്ട് കോൺസ്റ്റബിൾ തസ്തികയും അപ്ഗ്രേഡ് ചെയ്ത് 19 ഇൻസ്പെക്ടർ (മോേട്ടാർ ട്രാൻസ്പോർട്ട് ഒാഫിസർ) തസ്തികകളാക്കി മാറ്റണമെന്ന ശിപാർശയാണ് അംഗീകരിച്ച് ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.