കൊള്ളപ്പലിശക്കാർക്കെതിരെ പൊലീസ് റെയ്ഡ്

കൊള്ളപ്പലിശക്കാർക്കെതിരെ പൊലീസ് റെയ്ഡ്

തിരുവനന്തപുരം: നിയമവിരുദ്ധമായി പലിശക്ക് പണം കൊടുക്കുന്നർക്കെതിരെയുള്ള നടപടിയുടെ ഭാഗമായി ഇന്നലെ ( ചൊവ്വാഴ്ച)തിരുവനന്തപുരം റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമായി 58 കേന്ദ്രങ്ങളിൽ പരിശോധന നടത്തി. കിളിമാനൂർ, വെഞ്ഞാറമൂട്. വർക്കല, നെടുമങ്ങാട്, പൊഴിയൂർ, നെയ്യാറ്റിൻകര, നരുവാമൂട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്യുകയും രണ്ട് പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.

ഈ പരിശോധനയിൽ കാറ്റം മോട്ടോർ സൈക്കിളുകളുമുൾപ്പെടെ 84 വാഹനങ്ങളും 18 വാഹനങ്ങളുടെ താക്കോലുകളും 86 ആർ.സി ബുക്കുകളും പ്രമാണങ്ങളും. 14 ബ്ലങ്ക് ചെക്കുകളും 14 പ്രോമിസറി നോട്ടുകളും, മൂന്ന് ഡ്രൈവിങ്ങ് ലൈസൻസുകളും ഒരു പാസ്പോർട്ടും ഒരു ബാങ്ക് പാസ് ബുക്കും ഉൾപ്പെടെ 122 രേഖകൾ പിടിച്ചെടുത്തു.

വെഞ്ഞാറമൂട് കൊലപാതകകേസിന് ആധാരമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചത് കൊള്ളപ്പലിശക്കാരുടെ പ്രവർത്തനങ്ങളാണെന്ന് ബോധ്യപ്പെട്ടതിൻറെയും കൂടി അടിസ്ഥാനത്തിലാണ് റെയിഡുകൾ നടത്തിയത്. ഈ റെയ്ഡിൽ 35 എസ്.എച്ച്.ഒമാർ ഉൾപ്പെടെ 130-ഓളം പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു പകൽ രണ്ടോടെ ആരംഭിച്ച ഈ റെയ്ഡ് രാത്രി 10 വരെ നീണ്ടുനിന്നു.

കൊള്ളപ്പലിശക്കാർക്ക് എതിരെയുള്ള ഇത്തരം നടപടികൾ തുടർന്നും ഉണ്ടാകുമെന്ന് തിരുവനന്തപുരം ജില്ല പൊലീസ് മേധാവി അറിയിച്ചു. 

Tags:    
News Summary - Police raid against usurers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.