ദുരൂഹതയില്ല, ഈസ്റ്ററിന് ബാക്കിയുള്ള പടക്കം പൊട്ടിച്ചതാണ്; ശോഭ സുരേന്ദ്രന്റെ വീടിന് മുൻപിലെ പൊട്ടിത്തെറിയിൽ പൊലീസ്

'ദുരൂഹതയില്ല, ഈസ്റ്ററിന് ബാക്കിയുള്ള പടക്കം പൊട്ടിച്ചതാണ്'; ശോഭ സുരേന്ദ്രന്റെ വീടിന് മുൻപിലെ പൊട്ടിത്തെറിയിൽ പൊലീസ്

തൃശൂർ: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് മുൻപിൽ പൊട്ടിത്തെറി ഉണ്ടായ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. നാട്ടുകാരായ മൂന്നു യുവാക്കൾ പടക്കം പൊട്ടിച്ചതാണ് സംഭവമെന്ന് പൊലീസ് പറയുന്നു. ഈസ്റ്ററിന് വാങ്ങിയ പടക്കം ബാക്കിയുള്ളതാണ് പൊട്ടിച്ചതെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞു.

സ്വന്തം വീടിന് മുൻപിലാണ് പടക്കം പൊട്ടിച്ചതെന്നും പൊലീസ് വന്നതുകൊണ്ട് പേടിച്ച് പുറത്തുപറയാതിരുന്നതെന്നും യുവാക്കൾ പൊലീസിനോട് പറഞ്ഞു. എന്നാൽ, അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് കേസെടുത്ത് വിട്ടയച്ചേക്കുമെന്നാണ് പൊലീസ് പറഞ്ഞു.

Tags:    
News Summary - Police say there is no mystery behind the explosion in front of Shobha Surendran's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.