നാദാപുരം: മേഖലയില്‍ തുടരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഉത്തര മേഖല ഡി.ജി.പി രാജേഷ് ദിവാന്‍ നിർദേശം നല്‍കി. വളയം, നാദാപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് പൊലീസ് സംവിധാനങ്ങള്‍ ശക്തമാക്കുന്നത്.
മുമ്പ് രണ്ടു പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുമുണ്ടായ അക്രമസംഭവങ്ങളുടെ തുടര്‍ച്ചയായി വീണ്ടും പ്രശ്നത്തിന് സാധ്യതയുണ്ടെന്ന് ഇൻറലിജന്‍സ് റിപ്പോർട്ടുമുണ്ടായിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ കൂടുതല്‍ വാഹനങ്ങൾ ഏർപ്പെടുത്താനും പൊലീസ് സേനാംഗങ്ങളുടെ അംഗബലം വർധിപ്പിക്കാനും തീരുമാനമായി.
കണ്‍ട്രോള്‍ റൂം പൊലീസ് സംവിധാനം ശക്തിപ്പെടുത്തി രാത്രികാല വാഹന പരിശോധനയും പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. എട്ടു വാഹനങ്ങളാണ് കണ്‍ട്രോള്‍ റൂം പൊലീസിനുണ്ടായിരുന്നത്. ഇത് പന്ത്രണ്ടായി വർധിപ്പിക്കാനും പുതുതായി എട്ടു ബൈക്ക് പട്രോളിങ് സംവിധാനം ഏര്‍പ്പെടുത്താനും ഡി.ജി.പി നിർദേശം നല്‍കി. ജില്ല അതിര്‍ത്തികളായ പെരിങ്ങത്തൂര്‍, കായപ്പനച്ചി, വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കണ്ണൂര്‍ ജില്ലയോടു തൊട്ടുകിടക്കുന്ന കായലോട്ടുതാഴെ പാലം, ചെറ്റക്കണ്ടി പാലം എന്നിവിടങ്ങളില്‍ പൊലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്. കണ്‍ട്രോള്‍ റൂം പൊലീസില്‍ 24 എസ്.ഐ മാരുടെ നേതൃത്വത്തില്‍ 85 പൊലീസുകാരാണ് നിലവിലുള്ളത്.
റൂറല്‍ ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍നിന്ന് പുതുതായി 52 പേരെയും എ.ആര്‍ ക്യാമ്പില്‍നിന്ന് 24 പേരെയും നാദാപുരത്ത് നിയമിച്ചിട്ടുണ്ട്. സ്‌പെഷല്‍ വിങ്ങുകളായ ഡി.സി.ആർ.ബി, സ്‌പെഷല്‍ ബ്രാഞ്ച്, റൂറല്‍ ജില്ലയിലെ സി.ഐ, ഡിവൈ.എസ്.പി ഓഫിസുകളില്‍നിന്ന് പരിചയസമ്പന്നരായ പൊലീസുകാരെ രാത്രികാല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ബോംബ്, ഡോഗ് സ്‌ക്വാഡുകളുടെ പരിശോധന കര്‍ശനമാക്കാനും നിർദേശമുണ്ട്.രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസംഘടനകളുടെയും പരിപാടികള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തും. നേരത്തേ കല്ലാച്ചി, ഇയ്യങ്കോട്, പേരോട്, വാണിമേൽ, കുറുവന്തേരി, താനക്കോട്ടൂര്‍ ഭാഗങ്ങളിലുണ്ടായ ചെറുതും വലുതുമായ അക്രമസംഭവങ്ങളെ പൊലീസ് അതിഗൗരവത്തോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.