കോഴിക്കോട് : കെ.പി.സി.സി ആസ്ഥാനത്തുനിന്ന് സുരക്ഷ ഒരുക്കാനെന്ന പേരിലെത്തിയ പൊലീസുകാരെ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പുറത്താക്കി. സി.പി.എം പ്രവര്‍ത്തകരുടെ അതിക്രമത്തില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഒരുക്കുന്നതിന് പരാജയപ്പെട്ടവരാണ് കേരള പൊലീസെന്നും അവരുടെ സുരക്ഷ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു.
കെ.പി.സി.സി ആസ്ഥാനത്തിന് നേരെ സി.പി.എം ഗുണ്ടകള്‍ അക്രമിച്ചപ്പോള്‍ കയ്യും കെട്ടിനോക്കി നിന്നവരാണ്. അതേ നിഷ്‌ക്രിയത്വം തന്നെയാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ചപ്പോഴും പോലീസ് പ്രകടിപ്പിച്ചത്. അങ്ങനെയുള്ള പോലീസിന്റെ സുരക്ഷ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.