തിരുവനന്തപുരം: പോപുലര്‍ ഫിനാന്‍സ് സാമ്പത്തിക നിക്ഷേപ തട്ടിപ്പിൽ 4741 കേസുകൾ സി.ബി.െഎ ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിപ്പിന് വിധേയരായവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും.
സി.ബി.െഎ അന്വേഷണത്തിന് എല്ലാ സഹകരണവും നൽകും. സ്ഥാപനത്തിെൻറ എല്ലാ ശാഖകളും പൂട്ടി സ്ഥാവര ജംഗമവസ്തുക്കള്‍ കണ്ടുകെട്ടി എല്ലാ ക്രയവിക്രയങ്ങളും മരവിപ്പിച്ച് റിപ്പോര്‍ട്ട് സി.ബി.െഎക്ക് കൈമാറി. എല്ലാ ജില്ലകളിലും ഓരോ അഡീഷനല്‍ ജില്ല ആൻഡ് സെക്ഷന്‍സ് കോടതിയെ ബഡ്‌സ് ആക്ട് പ്രകാരമുള്ള കേസുകള്‍ വിചാരണ ചെയ്യുന്ന കോടതികളായി വിജ്ഞാപനം പുറപ്പെടുവിച്ചതായും പ്രതിപക്ഷനേതാവ് വി.ഡി. സതീശെൻറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
കേസ് നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്ര ബഡ്‌സ് ആക്ട് പ്രകാരം ആഭ്യന്തര വകുപ്പ് മുന്‍ സെക്രട്ടറി സഞ്ജയ് എം. കൗളിനെ കോംപീറ്റൻറ് അതോറിറ്റി ഒന്ന് ആയും ധനകാര്യ റിസോഴ്‌സസ് ഓഫിസര്‍ ഗോകുല്‍ ജിയെ കോംപീറ്റൻറ് അതോറിറ്റി രണ്ട് ആയും നിയമിച്ചു.
അവരെ സഹായിക്കുന്ന ഓഫിസര്‍മാരായി കലക്ടര്‍മാരെയും നിയമിച്ചു. നിരവധിപേരില്‍ നിന്നായി 532 കോടിയില്‍പരം രൂപയുടെ സാമ്പത്തിക നിക്ഷേപതട്ടിപ്പ് നടത്തിയ കേസുകളാണ് സി.ബി.െഎക്ക് കൈമാറിയത്. സി.ബി.െഎ പ്രത്യേക സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്. 15 വാഹനമടക്കം സ്ഥാവര ജംഗമ വസ്തുക്കള്‍ ഇതിനകം കസ്റ്റഡിയില്‍ എടുത്തതായി സി.ബി.െഎ അറിയിച്ചു. കണ്ടുകെട്ടിയ ഭൂസ്വത്തുക്കളുടെ കൂടുതല്‍ വിവരം പിന്നാലെ അറിയിക്കുമെന്നും കത്തിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.