പോപുലർ ഫിനാൻസ്​ തട്ടിപ്പ്: ഡോ. റിയയെ പൊലീസ്​ പിടികൂടി

പത്തനംതിട്ട: പോപുലർ ഫിനാൻസ്​ തട്ടിപ്പ്​ കേസിൽ പിടികിട്ടാനുണ്ടായിരുന്ന ഡോ. റിയ ആൻ തോമസിനെ നിലമ്പൂരിൽനിന്ന്​ പൊലീസ്​ പിടികൂടി. പോപുലർ ഉടമ റോയി ഡാനിയേലി​െൻറ രണ്ടാമത്തെ മകളാണ്​ റിയ ആൻ തോമസ് ​(32). തട്ടിപ്പ്​ കേസിലെ പ്രധാന പ്രതിയാണ്​ റിയ.

ഇവർ നിലമ്പൂരിലെ വീട്ടിൽ രഹസ്യമായി കഴിയുകയാണെന്ന വിവരം പൊലീസിന്​ അറിയാമായിരുന്നു. ഇവരുടെ ഒരു വയസ്സുള്ള കുട്ടിയുടെ അസുഖവുമായി ബന്ധ​െപ്പട്ട്​ മാതാവി​െൻറ സാന്നിധ്യം ആവശ്യമായതിനാലാണ്​ അറസ്​റ്റ്​ ചെയ്യാതിരുന്നതെന്നാണ്​ വിവരം.

വ്യാഴാഴ്​ച കോന്നിയിൽനിന്ന്​ പൊലീസ്​ സംഘം നിലമ്പൂരിലെത്തി റിയ​െയ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളിയാഴ്​ച പത്തനംതിട്ടയിലെത്തിച്ച്​ അറസ്​റ്റ്​ രേഖപ്പെടുത്തുമെന്നറിയുന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.