േപാപ്പുലർ ഫിനാൻസ്​ ഉടമകൾക്ക്​ രഹസ്യ ബാങ്ക്​ അക്കൗണ്ടുകളുണ്ടെന്ന് സൂചന

പത്തനംതിട്ട: േപാപ്പുലർ ഫിനാൻസ്​ ഉടമകൾക്ക്​ രഹസ്യ ബാങ്ക്​ അക്കൗണ്ടുകളുണ്ടെന്ന്​ അന്വേഷണ സംഘം. ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചതായി പൊലീസ്​ വെളി​െപ്പടുത്തി. സ്​ഥാപന ഉടമയായ റോയി ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റിയ, റീനു എന്നിവരെ തിങ്കളാഴ്​ച മുതൽ ഏഴു ദിവസത്തേക്ക്​ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടിരുന്നു.

ഇവരെ ചൊവ്വാഴ്​ച രാവിലെ മുതൽ പൊലീസ്​ ചോദ്യം ചെയ്യൽ തുടങ്ങി. അപ്പോഴാണ്​ രഹസ്യ അക്കൗണ്ടുകളുള്ളതായി സൂചനകൾ ലഭിച്ചത്​. ഇവർക്ക്​ രാജ്യത്തും വിദേശത്തമുള്ള നിക്ഷേപങ്ങളെ കുറിച്ച്​ വിവരങ്ങൾ ശേഖരിക്കും.

ദേശസാൽകൃത ബാങ്കുകളിൽ പ്രതികൾക്കുള്ള അക്കൗണ്ടുകളെല്ലാം അന്വേഷണ സംഘം മരവിപ്പിച്ചിട്ടുണ്ട്​. ഇവ കൂടാതെ ചെറുകിട ബാങ്കുകളിലോ സഹകരണ ബാങ്കുകളിലോ ഇവർക്ക്​ നിക്ഷേപമുണ്ട്​ എന്നാണ്​ പൊലീസ്​ സംശയിക്കുന്നത്​. 2014 മുതലുള്ള ഗൂഡാലോചനയാണ്​ ഇത്ര വലിയ തട്ടിപ്പിലേക്ക്​ കൊണ്ടെത്തിച്ചതെന്നാണ്​ അന്വേഷക സംഘത്തി​െൻറ വിലയിരുത്തൽ.

2000 കോ​ടി​യു​ടെ പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പു​കേ​സി​ൽ ഉ​ട​മ​ക​ളു​ടെ പെ​ൺ​മ​ക്ക​ൾ രാ​ജ്യം​വി​ടാ​നു​ള്ള ​ശ്ര​മ​ത്തി​നി​ടെ ഡ​ൽ​ഹി​യി​ൽനിന്നാണ്​ പി​ടി​യി​ലാ​യത്​. ആ​സ്ട്രേ​ലി​യ​യി​െ​ല ബ​ന്ധു​ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് പോ​കാ​നാ​യി​രു​ന്നു റി​യ​യു​ടെ​യും റി​നു​വി​െൻറ​യും പ​ദ്ധ​തി.

സ്ഥാ​പ​ന ഉ​ട​മ പ​ത്ത​നം​തി​ട്ട സ​ബ്കോ​ട​തി​യി​ൽ പാ​പ്പ​ർ ഹ​ര​ജി ന​ൽ​കിയിട്ടുണ്ട്​. കേസ്​ ​െസ​പ്​​റ്റം​ബ​ർ ഏ​ഴി​ന് പ​രി​ഗ​ണി​ക്കും. സ്ഥാ​പ​ന​ത്തി​ന് സം​സ്ഥാ​ന​ത്തും പു​റ​ത്തു​മാ​യി മു​ന്നൂ​റ്റ​മ്പ​തോ​ളം ശാ​ഖ​ക​ളു​ണ്ട്. അ​യ്യാ​യി​ര​ത്തോ​ളം നി​ക്ഷേ​പ​ക​രി​ൽ​നി​ന്നാ​യി 2000 കോ​ടി​യാ​ണ് പോ​പ്പു​ല​ർ ഫി​നാ​ൻ​സ് സ​മാ​ഹ​രി​ച്ച​ത്.

Tags:    
News Summary - popular finance owners has secret bank accounts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.