തിരുവനന്തപുരം : പോപുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2674 പേർ അറസ്റ്റിലായി. പൊലീസ് 361 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വെള്ളിയാഴ്ച 18 പേര് കൂടി അറസ്റ്റു ചെയ്തു..
വിവിധ ജില്ലകളില്‍ ഇതുവരെ അറസ്റ്റിലായവർ- തിരുവനന്തപുരം സിറ്റി-72, തിരുവനന്തപുരം റൂറല്‍-205, കൊല്ലം സിറ്റി -198, കൊല്ലം റൂറല്‍ -171, പത്തനംതിട്ട -143, ആലപ്പുഴ -166, കോട്ടയം -411, ഇടുക്കി-54, എറണാകുളം സിറ്റി - 95, എറണാകുളം റൂറല്‍ -101, തൃശൂര്‍ സിറ്റി -27, തൃശൂര്‍ റൂറല്‍ -57, പാലക്കാട് -94, മലപ്പുറം - 297, കോഴിക്കോട് സിറ്റി - 93, കോഴിക്കോട് റൂറല്‍-124, വയനാട്-117, കണ്ണൂര്‍ സിറ്റി-153, കണ്ണൂര്‍ റൂറല്‍ -33, കാസര്‍ഗോഡ്- 63 എന്നിങ്ങനെയാണെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി പ്രമോദ് കുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.