കൊച്ചി: പോപുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളിൽ ഹൈകോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹരജി ഹൈകോടതി മാർച്ച് ഏഴിലേക്ക് മാറ്റി.
2022 സെപ്റ്റംബർ 23ന് നടന്ന ഹർത്താലിലുണ്ടായ നാശനഷ്ടങ്ങൾ ജപ്തിയിലൂടെ ഈടാക്കാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. പോപുലർ ഫ്രണ്ടിന്റെയും ഭാരവാഹികളുടെയും സ്വത്തുക്കൾ ജപ്തി ചെയ്തപ്പോൾ സംഘടനയുമായി ബന്ധമില്ലാത്തവരുടെതും പിടിച്ചെടുത്തത് വിവാദമായിരുന്നു.
കോടതി ഇടപെടലിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 25 പേരുടേത് തെറ്റായി ജപ്തി ചെയ്തെന്ന് കണ്ടെത്തി ഇവ തിരിച്ചുനൽകി. ഇതിന്റെ വിശദാംശങ്ങൾ സർക്കാർ കോടതിക്ക് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.